|    Oct 24 Wed, 2018 12:23 am
FLASH NEWS

തീരദേശ പരിപാലന നിയമം : മാറ്റത്തിനായി കാത്ത് നൂറുകണക്കിന് കുടുംബങ്ങള്‍

Published : 13th September 2017 | Posted By: fsq

 

കുമ്പള: തീരദേശത്തെ വീട് നി ര്‍മാണത്തിനും മറ്റു കെട്ടിടങ്ങ ള്‍ക്കും ദൂരപരിധി 20 മീറ്ററാക്കി കുറച്ചു തീരപരിപാലന നിയമത്തിന്റെ പുതിയ കരട് വിജ്ഞാപനം നിയമമായി വരുന്നതും കാത്ത് നൂറുകണക്കിന് കുടുംബങ്ങള്‍.തീരപ്രദേശത്ത് വീട് പണിയാന്‍ അനുമതിക്കായി കാത്തിരിക്കുന്ന ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമേകുന്നതാണ് പുതിയ കരട് വിജ്ഞാപനം. വേലിയേറ്റ പരിധിയില്‍ കുടുങ്ങി ആയിരക്കണക്കിന് വീട് ഉള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണ അപേക്ഷകളാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തീരപരിപാലന അതോറിറ്റികളിലുമായി കിടക്കുന്നത്. സ ര്‍ക്കാര്‍ നിര്‍ദേശപ്രകാരം തീരദേശപരിപാലന നിയമം ബാധകമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതതു പ്രദേശങ്ങള്‍ക്കുള്ള പ്ലാന്‍ അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും നടപടി വൈകുന്നത് തീരദേശവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.തീരദേശ പരിപാലന നിയമത്തിലെ ഇളവ് നിയമമായി വരുന്നതോടെ ജില്ലയിലെ ടൂറിസം മേഖലക്കും പുതിയ ഉണര്‍വുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നിയമമാക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്ന് തീരദേശ വാസികള്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss