|    Apr 25 Wed, 2018 2:29 pm
FLASH NEWS

തീരദേശത്ത് 522 കി.മീ ഹരിതഇടനാഴി യാഥാര്‍ഥ്യമാക്കും: മന്ത്രി

Published : 22nd October 2016 | Posted By: SMR

കാസര്‍കോട്്: തീരദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 522 കിലോമീറ്റര്‍ റോഡ് സംസ്ഥാനത്ത് യാഥാര്‍ത്ഥ്യമാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഫിഷറീസ് വകുപ്പ് 1.40 കോടി രൂപ ചെലവില്‍ നിര്‍മിച്ച മൂന്ന് നിലകെട്ടിടത്തിന്റെയും എംഎല്‍എ ഫണ്ടില്‍ നിന്ന് നിര്‍മിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.   തീരദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മിക്കാന്‍ 13485 കോടി രൂപയാണ് ചെലവഴിക്കുന്നത്.  ഇതിനായി 2400 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. എണ്ണായിരം കോടി രൂപ പുരനധിവാസപ്രവര്‍ത്തനത്തിനാണ് ഉപയോഗിക്കുക. തീരത്തുനിന്നും 50 മീറ്റര്‍ അകലേക്കാണ് പുനരധിവാസം നടത്തുക. ഗ്രീന്‍ കോറിഡോര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാണ്. അന്താരാഷ്ട്ര തലത്തില്‍ ഇതിനായി ഫണ്ട് ലഭിക്കും. നാലുവര്‍ഷത്തിനുള്ളില്‍ മാലിന്യമുക്ത സുന്ദര തീരം സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുകയാണ്. കേരളത്തിലെ 57 നിയമസഭാ മണ്ഡലങ്ങള്‍ തീരദേശമേഖലയിലാണ്. അതുകൊണ്ട് വിപുലമായ യോഗം ചേര്‍ന്ന് ജനകീയ പങ്കാളിത്തത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക. കാസര്‍കോട് ജില്ലയില്‍ 36.63 കോടി രൂപയാണ് ഫിഷറീസ് വകുപ്പ് ചെലവഴിക്കുന്നത്. 5.38 കോടിരൂപ അഞ്ച് വിദ്യാലയങ്ങള്‍ക്കും 411 ലക്ഷം രൂപ കുടിവെള്ളത്തിനായും 439 ലക്ഷം രൂപ ആറ് തീരദേശ റോഡുകള്‍ക്കായും നീക്കിവച്ചിട്ടുണ്ട്. വരും തലമുറയെ വിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണങ്ങളില്‍ നിന്നും മോചിപ്പിക്കാന്‍ ഈ അടിസ്ഥാന സൗകര്യ വികസനം മൂലം കഴിയുമെന്ന് മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ചായിന്റടി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഫൈജ അബൂബക്കര്‍, ചെമനാട് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി എം ഷാസിയ, ബ്ലോക്ക് പഞ്ചായത്തംഗം ആയിഷസഹദുള്ള, പഞ്ചായത്തംഗം ആയിഷ അബൂബക്കര്‍, ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട്, ഡിഡിഇ യു കരുണാകരന്‍, പിടിഎ പ്രസിഡന്റ് ശരീഫ് ചെമ്പരിക്ക, ടി നാരായണന്‍, ഹെഡ്മാസ്റ്റര്‍ വി ഇബ്രാഹിം, വി രാജന്‍, ഹമീദ് ചാത്തങ്കൈ, കല്ലട്ര മാഹിന്‍ഹാജി, കെ എം ശാഫി, ചന്ദ്രന്‍ കൊക്കാല്‍, കൈലാസന്‍ പള്ളിപ്പുറം, മുഹമ്മദ് ഷാ, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി ജയനാരായണന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss