|    Aug 19 Sun, 2018 3:31 am
FLASH NEWS

തീരദേശത്ത് 28 വീടുകള്‍ക്ക് അനുമതി; ജില്ലാതല അതോറിറ്റി മുമ്പാകെ ലഭിച്ചത് 40 അപേക്ഷകള്‍

Published : 3rd August 2018 | Posted By: kasim kzm

പൊന്നാനി: തീരദേശത്ത് പുതിയ 28 വീടുകള്‍ നിര്‍മിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായ തീരദേശ പരിപാലന അതോറിറ്റി അനുമതി നല്‍കി. 40 അപേക്ഷകളാണ് ജില്ലാതല അതോറിറ്റി മുമ്പാകെ ലഭിച്ചത്. മതിയായ രേഖകള്‍ ഇല്ലാത്തതും വ്യക്തതയില്ലാത്തതുമായ നാല് അപേക്ഷകളില്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ബാക്കിയുള്ളവ തള്ളി. കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് അപേക്ഷിക്കുന്ന രീതിയില്‍ തന്നെയായിരുന്നു നേരത്തെ വീട് നിര്‍മാണത്തിനും അപേക്ഷ ന ല്‍കിയിരുന്നത്. സംസ്ഥാനതല സമിതിയായിരുന്നു അനുമതി നല്‍കിയിരുന്നത്.
അപേക്ഷകള്‍ കുന്ന് കൂടി കിടക്കുന്ന അവസ്ഥയുണ്ടായതോടെ വീട് നിര്‍മാണത്തിനുള്ള അനുമതി നല്‍കാന്‍ ജില്ലാതല അതോറിറ്റിക്ക് 2014ല്‍ അധികാരം നല്‍കുകയായിരുന്നു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ടൗണ്‍ പ്ലാനിങ് ഓഫിസര്‍ മെംബര്‍ സെക്രട്ടറിയുമായാണ് സമിതി പ്രവര്‍ത്തിക്കുന്നത്. മല്‍ സ്യബന്ധനവുമായി ബന്ധപ്പെട്ട മൂന്ന് പേര്‍, അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് എന്നിവരും അംഗങ്ങളാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss