|    Aug 20 Sun, 2017 3:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

തീരദേശം കോര്‍പറേറ്റുകള്‍ക്ക് തീറെഴുതുന്നു : എസ് ഡിടിയു

Published : 9th August 2017 | Posted By: fsq

 

കോഴിക്കോട്: തീരദേശത്ത് 50 മീറ്ററിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന കേന്ദ്ര സര്‍ക്കാരിന്റെ  കരട് വിജ്ഞാപനം കടല്‍ തീരങ്ങളെ കോര്‍പറേറ്റുകള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും തീറെഴുതാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി പറഞ്ഞു. ഈ നിയമത്തിലൂടെ  സമുദ്ര തീരങ്ങളില്‍ കണ്ണും നട്ടിരിക്കുന്ന കുത്തകകള്‍ക്കും ഭൂമാഫിയകള്‍ക്കും വന്‍കിട റിസോര്‍ട്ടുകള്‍, ഹോട്ടല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ യഥേഷ്ടം പടുത്തുയര്‍ത്തുവാനുള്ള അവസരവും നിയമ അംഗീകാരവുമാണ് ലഭ്യമായിരിക്കുന്നത്.  തീരദേശ മേഖലയില്‍ കോര്‍പറേറ്റുകളുടെ കടന്നുകയറ്റമു ണ്ടായാല്‍  മല്‍സ്യ തൊഴിലാളികളുടെ തൊഴിലിനും, ജീവിത നിലനില്‍പിനും ഭീഷണിയായിമാറുമെന്നതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും മാത്രമായി നിയമം പരിമിതപ്പെടുത്തണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക