|    May 24 Wed, 2017 2:16 am
FLASH NEWS

തീരത്തുനിന്നും നിര്‍ബന്ധിച്ച് ആരെയും കുടിയൊഴിപ്പിക്കില്ല:ഫിഷറീസ് മന്ത്രി

Published : 16th November 2016 | Posted By: SMR

തൃശൂര്‍: തീരദേശ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തീരത്ത് താമസിക്കുന്ന ആരെയും നിര്‍ബന്ധിച്ച് കുടിയൊഴിപ്പിക്കില്ലെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. തീരത്തുനിന്നും 35 മീറ്റര്‍ ദൂരപരിധിക്കുള്ളിലെ താമസം പൂര്‍ണമായി ഒഴിപ്പിക്കുമെന്ന വാര്‍ത്ത മല്‍സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
സ്വയം മാറാന്‍ തയ്യാറായ കുടുംബങ്ങള്‍ക്കായി കടല്‍ഭിത്തിയില്‍ നിന്നും വിട്ട് 35 മീറ്റര്‍ അകലത്തില്‍ പുനരധിവാസത്തിനായി കെട്ടിടസമുച്ചയങ്ങളും വീടുകളും നിര്‍മിക്കും. 525 ചതുരശ്ര അടിയുള്ള വീടുകളടങ്ങിയ ഫഌറ്റുകളാവും നിര്‍മിക്കുക. പുനരധിവാസം സംബന്ധിച്ച കൃത്യമായ കണക്കെടുത്ത് രണ്ടുമാസത്തിനുള്ളില്‍ പദ്ധതി തുടങ്ങാനാണ് ലക്ഷ്യം. കടല്‍ക്ഷോഭം, പുനരധിവാസം, മാറ്റിപ്പാര്‍പ്പിക്കല്‍, നാശനഷ്ടം എന്നിവ സംബന്ധിച്ച കൃത്യമായ ഡാറ്റയില്ലാതെ പദ്ധതി ആവിഷ്‌കരിക്കാനാവില്ല. 35 മീറ്ററെന്നു പറയുമ്പോള്‍ കടല്‍ കയറാനും ഇറങ്ങാനുമുള്ള ഇടമെന്നാണ് അര്‍ഥമെന്ന് ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത മല്‍സ്യക്കച്ചവടം നടക്കുന്നത് ഒഴിവാക്കാന്‍ മല്‍സ്യഫെഡ് വിപണിയില്‍ ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. റെഡി ടു കുക്ക്, റെഡി ടു ഈറ്റ് പദ്ധതികളും ഓണ്‍ലൈന്‍ വ്യാപാരവും ഇതിനായി ഉപയോഗിക്കും. ജില്ലയില്‍ പത്ത് എന്ന തോതില്‍ സംസ്ഥാനത്ത് 140 ഫിഷ്മാര്‍ക്കറ്റുകള്‍ തുടങ്ങും. സിഎംഎഫ്ആര്‍ഐയുടെ സഹായത്തോടെ മല്‍സ്യത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day