|    May 24 Thu, 2018 11:53 am
Home   >  Kerala   >  

തീയേറ്ററിലെ പീഡനം: കേസ് ഒതുക്കിയ പോലീസുകാര്‍ക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

Published : 12th May 2018 | Posted By: mi.ptk

മലപ്പുറം: എടപ്പാളിലെ സിനിമാ തീയേറ്ററില്‍ പെണ്‍കുട്ടിയെ പ്രദേശവാസിയായ സമ്പന്നന്‍ പിഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സിസി ടിവി ദൃശ്യങ്ങള്‍ക്കൊപ്പം രേഖാമൂലം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവിട്ടു.

സംഭവം മലപ്പുറം ജില്ലാ പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മുന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.പെണ്‍കുട്ടിയെ പീഡിപ്പിച്ച സമ്പന്നനും പെണ്‍കുട്ടിയെ അയാള്‍ക്കരികിലെത്തിച്ച സ്ത്രീയും ഒരു പോലെ കുറ്റക്കാരായതിനാല്‍ ഇരുവരെയും  പ്രതികളാക്കി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പീഡന വാര്‍ത്ത ദ്യശ്യ മാധ്യമം പുറത്തുവിട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വയമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പരാതി കിട്ടിയിട്ടും കേസെടുക്കാത്ത സി വൈ എസ് പി ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി അവരെ സഹായിക്കുകയായിരുന്നെന്നും ഉത്തരവില്‍ പറയുന്നു.
ഏപ്രില്‍ ഒടുവിലാണ് സംഭവം നടന്നത്.പരാതി കിട്ടിയിട്ടും കേസെടുക്കാതെ സമ്പന്നനെ സഹായിച്ച പോലീസ്, സംഭവം വാര്‍ത്തയായതോടെ കേസെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss