|    Jun 19 Tue, 2018 11:48 pm
FLASH NEWS

തീപ്പിടിത്തം: റബര്‍ ഷീറ്റുകള്‍ കത്തിനശിച്ചു

Published : 10th April 2016 | Posted By: SMR

ചെറുപുഴ: തിരുമേനിയില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് അറുനൂറ്റമ്പതോളം റബ്ബര്‍ഷീറ്റുകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വേണാട്ട് ജെയ്‌മോന്റെ ഉടമസ്ഥതയിലുള്ളതാണ് പുകപുര. പെരിങ്ങോം ഫയര്‍ഫോഴ്‌സ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ കെ എം ശ്രീനാഥ്, ലീഡിങ് ഫയര്‍മാന്‍ സി ശശിധരന്‍, ഫയര്‍മാന്‍മാരായ പി കെ സുനില്‍, കെ ആര്‍ അജേഷ്, എ ആര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ചെറുപുഴ എസ്‌ഐ കെ വി സ്മിതേഷിന്റെ നേതൃത്വത്തില്‍ പോലിസും സ്ഥലത്തെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss