|    Feb 23 Fri, 2018 8:08 am
FLASH NEWS

തീപ്പിടിത്തം: ഫോറന്‍സിക് സംഘം പരിശോധന നടത്തി

Published : 17th January 2017 | Posted By: fsq

 

കോഴിക്കോട്: കഴിഞ്ഞ ദിവസം തീപ്പിടിത്തമുണ്ടായ സ്റ്റേഡിയം ജങ്ഷനു സമീപം ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിനു മുന്‍വശത്തെ റെക്‌സിന്‍കടയില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗം വിദഗ്ധ രമ്യയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കടയില്‍ നിന്നും ശാസ്ത്രീയ പരിശോധനക്കാവശ്യമായ സാംപിളുകളും ശേഖരിച്ചു.  ഇവ ഫോറന്‍സിക് ലാബിലെത്തിച്ചു വിശദമായി പരിശോധിച്ചശേഷമേ തീപിടിത്ത കാരണം സ്ഥിരീകരിക്കുകയുള്ളൂ. സംഭവസ്ഥലത്ത് ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് വിഭാഗവും പരിശോധന നടത്തിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റിലെ മണിലാലാണ് പരിശോധന നടത്തിയത്. കോര്‍പറേഷന്‍ അധികൃതരെത്തി നാശനഷ്ടം സംബന്ധിച്ചുള്ള കണക്കുകള്‍ ശേഖരിക്കാനുണ്ട്. ഇതുമായി ബന്ധപ്പെട്ടു പോലിസ് കോര്‍പറേഷന്‍ അധികൃതര്‍ക്കു അപേക്ഷ നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ കസബ എസ്‌ഐ എസ് സജീവനാണ് കേസന്വേഷിക്കുന്നത്.മാങ്കാവ് സ്വദേശി രാജുവിന്റെ റെക്‌സിന്‍ ലാന്‍ഡ് എന്ന കടയിലാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ഫയര്‍ഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ വന്‍ അപകടം ഒഴിവാകുകയായിരുന്നു. കെട്ടിടത്തില്‍ ഷീറ്റിട്ട ഏഴ് മുറികളാണുള്ളത്. ഇതില്‍ റെക്‌സിന്‍ സൂക്ഷിച്ച മൂന്ന് മുറികളാണ് പൂര്‍ണമായും കത്തി നശിച്ചത്. സമീപത്തെ കുളിരാനി എന്റ ര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് തീപടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. കുളിരാനി ഏന്റര്‍പ്രൈസസിന്റെ നാലുമുറികളിലായി ഏതാണ്ട് 25 ടണ്ണിനടുത്ത് ടൈല്‍സ് പോളിഷ് ചെയ്യുന്നതും മറ്റുമായ കെമിക്കലുകള്‍ ഉണ്ടായിരുന്നു. ഇവയ്ക്ക് തീപിടിച്ചാല്‍ വന്‍ അപകടമായിരുന്നു ഉണ്ടാവുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss