|    Jan 16 Tue, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

തീപ്പിടിത്തം : ഇന്ത്യക്കാരന് രക്ഷയായത് യുഎഇ സ്വദേശിനി

Published : 1st October 2017 | Posted By: fsq

 

റാസല്‍ ഖൈമ: തീപ്പിടിച്ച ട്രക്കിലെ ഇന്ത്യക്കാരനായ ഡ്രൈവറെ യുഎഇ സ്വദേശിനി മരണത്തില്‍ നിന്നു രക്ഷപ്പെടുത്തി. ട്രക്കിലെ കാബിനില്‍ വസ്ത്രത്തിനു തീപ്പിടിച്ചു മരണവെപ്രാളത്തിലായിരുന്ന ഡ്രൈവറെ, കൂടെയുണ്ടായിരുന്ന കൂട്ടുകാരിയുടെ പര്‍ദ്ദ വാങ്ങി പുതപ്പിച്ചാണ് യുവതി തീ അണച്ചത്. ജവഹര്‍ സൈഫ് അലി കുമൈത്തി എന്ന 22കാരിയുടെ അവസരോചിതമായ ഇടപെടലാണ് ഇന്ത്യക്കാരന്റെ ജീവന്‍ രക്ഷിച്ചത്. റാസല്‍ ഖൈമയിലെ ഖലീഫ ആശുപത്രിയില്‍ രോഗിയെ സന്ദര്‍ശിച്ചു മടങ്ങുമ്പോഴാണ് ട്രക്കുകള്‍ കൂട്ടിയിടിച്ചു കത്തുന്നത് ജവഹറിന്റെ ശ്രദ്ധയില്‍പെട്ടത്. നോക്കിനില്‍ക്കാന്‍ നിരവധി പേരുണ്ടായിരുന്നെങ്കിലും ആരും ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നു ജവഹര്‍ പറഞ്ഞു. പൊള്ളലേറ്റ ഹര്‍ക്രീത് സിങ് എന്ന പഞ്ചാബി സ്വദേശി ആശുപത്രിയില്‍ ചികില്‍സയിലാണ്. ജവഹറിനെ ആദരിക്കാനുള്ള ശ്രമത്തിലാണ് റാസല്‍ ഖൈമ പോലിസ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day