|    Oct 24 Tue, 2017 9:48 am
FLASH NEWS

തീപാറുന്ന പോരാട്ടം; അരീക്കാടുകാര്‍ വീണ്ടും ബൂത്തിലേക്ക്

Published : 20th October 2016 | Posted By: SMR

അരീക്കാട്: കോഴിക്കോട് കോ ര്‍പറേഷനിലെ അരീക്കാട് 41ാം വാര്‍ഡിലെ ജനങ്ങള്‍ വെള്ളിയാഴ്ച വീണ്ടും പോളിങ് ബൂത്തിലേക്ക്. സിപിഎമ്മിലെ വി കെ സി മമ്മദ്‌കോയ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാജിവച്ചതിലാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. തീപാറുന്ന പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ചെറുവണ്ണൂര്‍, നല്ലളം പഞ്ചായത്തില്‍ രണ്ടുതവണ പ്രസിഡന്റായും ഒരുതവണ ജില്ലാ പഞ്ചായത്തിലും വിജയിച്ച, കഴിഞ്ഞ കോര്‍പറേഷനില്‍ സ്റ്റാന്റിങ് കമ്മിറ്റി മെംബറുമായി ഭരണപരിചയമുള്ള എല്‍ഡിഎഫിന്റെ ടി മൊയ്തീ ന്‍ കോയയെ നേരിടുന്നത് കഴിഞ്ഞ തവണ വി കെ സി മമ്മദ് കോയയോട് 202 വോട്ടിന് തോറ്റ യുഡിഎഫിന്റെ മുഹമ്മദ് ഷമീല്‍ തങ്ങളാണ്. ബിജെപിക്കു വേണ്ടി ടി അനില്‍കുമാറും രംഗത്തുണ്ട്. മൊത്തം ആറുപേരാണ് മല്‍സര രംഗത്തുള്ളത്. 6600 ഓളം വോട്ടര്‍മാര്‍ക്കുവേണ്ടി രണ്ടു സ്‌കൂളുകളിലായി അഞ്ചു ബൂത്തുകള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു. ഇടതുപക്ഷത്തിന് വേണ്ടി കെ ടി ജലീല്‍, എം എം മണി, മുക്കം മുഹമ്മദ് എത്തിയപ്പോള്‍ യുഡിഎഫിന് വേണ്ടി ഇ ടി മുഹമ്മദ് ബഷീര്‍, എം കെ രാഘവന്‍, ഉമര്‍ പാണ്ടികശാല, എന്‍ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും രംഗത്തിറങ്ങി. പ്രദേശത്തിന്റെ പിന്നാക്കാവസ്ഥയും വികസനമുരടിപ്പും യുഡിഎഫ് ആയുധമാക്കുമ്പോള്‍ സംസ്ഥാനവും കോര്‍പറേഷനും ഭരിക്കുന്ന ഇടതുപക്ഷത്തിന് വികസന തുടര്‍ച്ചക്കു അവസരം കൊടുക്കാനാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക