|    Jan 19 Thu, 2017 3:46 am
FLASH NEWS

തീനും ജീനും

Published : 12th October 2016 | Posted By: SMR

തീനും ജീനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പ്രണയത്തിനും സങ്കടത്തിനും ദേഷ്യത്തിനുമെല്ലാം തന്നെ ജീനുമായുള്ള ബന്ധം ജനിതകശാസ്ത്രജ്ഞന്‍മാര്‍ കണ്ടുപിടിച്ചിട്ടുണ്ട്. എന്നാല്‍, പൊണ്ണത്തടിയന്‍മാര്‍ അങ്ങനെയാവുന്നതിനു ജനിതകമായ എന്തെങ്കിലും അടിസ്ഥാനമുണ്ടോ?
ഉണ്ടെന്നാണു നാച്വര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന പ്രസിദ്ധീകരണത്തില്‍ അച്ചടിച്ചുവന്ന ഒരു ഗവേഷണപ്രബന്ധത്തില്‍ പറയുന്നത്. കാംബ്രിജ് സര്‍വകലാശാലയിലെ സദഫ് ഫാറൂഖിയുടെ നേതൃത്വത്തിലുള്ള ഒരു ഗവേഷകസംഘമാണ് ഈ പഠനം നടത്തിയത്. ഒരു പ്രത്യേക ഇനം ജീനിലുള്ള വൈകല്യം പൊണ്ണത്തടിയന്‍മാരില്‍ കൊഴുപ്പുള്ള ഭക്ഷണത്തോട് അറിയാതെ തന്നെ താല്‍പര്യമുണ്ടാക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരേപോലെ തോന്നുന്ന മൂന്നുതരം ചിക്കന്‍ കോര്‍മ വിളമ്പിയ ഒരു ബുഫെയില്‍ 14 തടിയന്‍മാരില്‍ ഈ ജീന്‍ വൈകല്യമുള്ളവര്‍ അവര്‍ അറിയാതെ തന്നെ കൂടുതല്‍ കാലറിയുള്ള കറിയാണ് ഇഷ്ടപ്പെട്ടത്. കറികളിലോരോന്നും 20, 40, 60 ശതമാനം കാലറിയുള്ളതായിരുന്നു. ഇത് തടിയില്ലാത്തവരുടെ ഭക്ഷണക്രമവുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്യുകയായിരുന്നു. എന്നാല്‍, ഈ തടിയന്‍മാര്‍ക്ക് ഷുഗറിനോട് അത്ര ഇഷ്ടമില്ലാതിരുന്നത് എന്തുകൊണ്ടെന്നു വിശദീകരിക്കാന്‍ കഴിഞ്ഞില്ല.
ഭക്ഷണത്തോടുള്ള ഇഷ്ടാനിഷ്ടങ്ങള്‍ ജനിതകമായി തന്നെ നേരത്തേ മനുഷ്യരില്‍ ആസൂത്രിതമാണെന്ന അനുമാനത്തിലേക്കാണ് ഈ കണ്ടെത്തലുകള്‍ ഗവേഷകരെ നയിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 34 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക