|    Jun 28 Wed, 2017 3:51 am
FLASH NEWS
Home   >  News now   >  

തീക്കാറ്റ്; ഇസ്രയേലിന് ഫലസ്തീന്‍ സഹായം

Published : 25th November 2016 | Posted By: Navas Ali kn

israel-fires
തെല്‍അവീവ്: കാട്ടുതീ കാരണമുള്ള തീക്കാറ്റ് നിയന്ത്രണ വിധേയമാക്കുന്നതിനായുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഫലസ്തീന്‍ വാഗദാനം ചെയ്ത സഹായം ഇസ്രയേല്‍ സ്വീകരിച്ചു. പലസ്തീനില്‍ നിന്നുള്ള നാല് അഗ്‌നിശമന സംഘങ്ങള്‍ ഇതിന്റെ ഭാഗമായി ഇസ്രായേലിലെത്തും. കാട്ടുതീ നിയന്ത്രണ വിധേയമാക്കാന്‍ ഇസ്രായേല്‍ ഫയര്‍ഫോഴ്‌സും പലസ്തീന്‍ സംഘവും യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇസ്രായേല്‍ സര്‍ക്കാര്‍ അറിയിച്ചു. ഇസ്രായേലിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹൈഫയില്‍ തുടരുന്ന വന്‍ തീക്കാറ്റിനെത്തെത്തുടര്‍ന്ന് 80,000ത്തോളം പേരെയാണ് കഴിഞ്ഞ നാലു ദിവസത്തിനിടെ ഒഴിപ്പിച്ചത്.
അതേസമയം അത്യാധുനിക ആയുധങ്ങളും സാങ്കേതിക വിദ്യകളും സ്വന്തമായുള്ള ഇസ്രയേല്‍ ഭരണകൂടം രാജ്യത്ത് ആളിപ്പടരുന്ന അഗ്‌നിബാധയില്‍ പകച്ചു നില്‍ക്കുന്ന കാഴ്ച്ച ലോകത്തെ അമ്പരിപ്പിച്ചു. ഇസ്രായേല്‍ ഏറ്റവുമധികം അക്രമണങ്ങള്‍ അഴിച്ചുവിട്ട ഫലസ്തീനില്‍ നിന്നുപോലും സഹായം സ്വീകരിക്കേണ്ട അവസ്ഥയിലേക്ക് രാജ്യം എത്തിയത് വെറും മൂന്നു ദിവസം വീശിയടിച്ച തീക്കാറ്റിനെ തുടര്‍ന്നായിരുന്നു.  ഇസ്രായേലിന്റെ പലഭാഗങ്ങളിലായി 220 തവണയാണ് തീപ്പിടുത്തമുണ്ടായത്.
തീ അണക്കുന്നതിനു സാധിക്കാതെ വന്നതോടെ മറ്റു രാജ്യങ്ങളുടെ സഹായം ഇസ്രയേല്‍ തേടുകയായിരുന്നു. അഗ്‌നിഗോളങ്ങള്‍ കെട്ടിടങ്ങളിലേക്ക് ആളിപ്പടരുന്നതും ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇസ്രായേല്‍ അക്രമണം കാരണം ഫലസ്തീനിലെ സ്ഥിരം കാഴ്ച്ചകളായിരുന്നു ഇതുവരെ ഇവയെല്ലാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക