|    Jan 19 Thu, 2017 4:20 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

തീം പാര്‍ക്ക് രംഗത്ത് കുതിച്ചു ചാട്ടത്തിനൊരുങ്ങി ഖത്തര്‍

Published : 3rd August 2016 | Posted By: SMR

ദോഹ: കോടിക്കണക്കിന് ഡോളറിന്റെ ആഗോള തീം പാര്‍ക്ക്, അമ്യൂസ്‌മെന്റ് വ്യവസായ രംഗത്ത് ഖത്തറിന് സുപ്രധാന പങ്ക് വഹിക്കാനാവുമെന്ന് ഇന്റര്‍നാഷനല്‍ എക്‌സ്‌പോ കണ്‍സള്‍ട്ടന്റ്(ഐഇസി) ചെയര്‍മാന്‍ അബ്ദുല്‍ റഹ്മാന്‍ ഫലക്‌നാസ്. വാണിജ്യ സ്ഥാപനങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും മെന മേഖലയിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രമായി മാറാന്‍ ഖത്തറിനെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും വര്‍ഷങ്ങള്‍ക്കിടെ മികച്ച ടൂറിസം കേന്ദ്രമായി രൂപാന്തരം പ്രാപിച്ച ഖത്തറിലേക്ക് മെനയില്‍ നിന്ന് മാത്രമല്ല ലോകത്തെ മറ്റ് ഭാഗങ്ങളില്‍ നിന്നു പോലും സഞ്ചാരികള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ട്. രാജ്യത്തെ റീട്ടെയില്‍, ഹോസ്പിറ്റാലിറ്റി മേഖലകള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതായി ഡീല്‍(ദുബയ് എന്റര്‍ടെയ്ന്‍മെന്റ്, അമ്യൂസ്‌മെന്റ് ആന്റ് ലെഷര്‍ ഷോ) മിഡില്‍ ഈസ്റ്റ് ഓര്‍ഗനൈസര്‍ ഫലക്‌നാസ് പറഞ്ഞു. ആംഗ്രി ബേര്‍ഡ് വേള്‍ഡ് പോലുള്ള നൂതനവും സൃഷ്ടിപരതയുമുള്ള തീം പാര്‍ക്ക് ആശയങ്ങള്‍ ഖത്തറിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെ ആകര്‍ഷിക്കും. അടുത്ത വര്‍ഷം തുറക്കാനിരിക്കുന്ന ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കോംപ്ലക്(എഫ്ഇസി) സിലാണ് ആംഗ്രി ബേര്‍ഡ് വേള്‍ഡ് ഒരുങ്ങുന്നത്. മിഡില്‍ ഈസ്റ്റിലെ തന്നെ ആദ്യ ആംഗ്രി ബേര്‍ഡ് വേള്‍ഡായിരിക്കും ദോഹയിലേത്. ഇന്‍ഡോറിലും ഔട്ട്‌ഡോറിലുമായി 35ഓളം വ്യത്യസ്ത വിനോദങ്ങളാണ് ഇവിടെയുണ്ടാവുക.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ തീം പാര്‍ക്ക്, അമ്യൂസ്‌മെന്റ് വ്യവസായ രംഗത്ത് വന്‍കുതിച്ചു ചാട്ടമാണ് ആഗോള തലത്തില്‍ ഉണ്ടായിരിക്കുന്നത്. വരും വര്‍ഷങ്ങളില്‍ അത് ഇനിയും വര്‍ധിക്കുമെന്ന് ഫലക്‌നാസ് പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന ദുബയ് എക്‌സ്‌പോ 2020, 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോക കപ്പ് ഫുട്‌ബോള്‍ എന്നിവ മേഖലയിലെ ടൂറിസം രംഗത്തിന് കരുത്തു പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന ഡീല്‍ 2017 ഇതിന്റെ 23ാമത് എഡിഷനാണ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, യുഎസ്, മെഡിറ്ററേനിയന്‍, ഏഷ്യന്‍ രാജ്യങ്ങളിലെ വിനോദ വ്യവസായ മേഖലകളില്‍ ഉള്ളവര്‍ പരിപാടിയുടെ ഭാഗമാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 49 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക