|    Jan 23 Mon, 2017 10:08 am
FLASH NEWS

തില്ലങ്കേരി ശാന്തം; പോലിസ് സംഘം സ്ഥലം സന്ദര്‍ശിച്ചു

Published : 5th September 2016 | Posted By: SMR

ഇരിട്ടി: തില്ലങ്കേരിയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ മൃതദേഹം പുറകിലോട്ടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെ മൃതദേഹം ബിജെപി-ആര്‍എസ്എസ് ജില്ലാ നേതാക്കള്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് വൈകീട്ട് മുന്നോടെ വീട്ടിനു സമീപം പൊതുദര്‍ശനത്തിനു വച്ചു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ തില്ലങ്കേരി ആലയാടിന് സമീപം ഇടവഴിയിലാണ് വിനീഷ് വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കാണപ്പെട്ടത്. ഇരിട്ടി സിഐ സജേഷ് വാഴവളപ്പലിന്റെ നേതൃത്വത്തില്‍ പോലിസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. സംഭവദിവസം വൈകീട്ട് ഏഴോടെ തില്ലങ്കേരി കുണ്ടേരിഞ്ഞാലില്‍ വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ കെ ജിജേഷ് സഞ്ചരിച്ച കാറിനുനേരെ ബോംബെറിഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിജേഷ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഉത്തരമേഖല ഐജി ദിനേശ് ചന്ദ്ര കശ്യാപ്പ്, എഡിജിപി സുധീഷ്‌കുമാര്‍, ജില്ലാ പോലിസ് ചീഫ് സജ്ജയ് കുമാര്‍ ഗുരുദിന്‍ തുടങ്ങിയ ഉന്നതസംഘം അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമം അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലിസ് അറിയിച്ചു. ഇരു സംഭവങ്ങളിലും പോലിസ് കേസെടുത്ത് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
അതേസമയം സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തിലും ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തിലും 15പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തില്‍ പ്രതിഷേധിച്ച്  അര്‍എസ്എസ്ജില്ലയില്‍ അഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക