|    Sep 22 Fri, 2017 5:12 pm
FLASH NEWS

തില്ലങ്കേരി വിനീഷ് വധം: നാലുപേര്‍ കൂടി അറസ്റ്റില്‍

Published : 16th September 2016 | Posted By: SMR

ഇരിട്ടി: തില്ലങ്കേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷ് കൊല്ലപെട്ട സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. തില്ലങ്കേരി വഞ്ഞേരിയിലെ ആകാശ്(24), പൂന്തലോട്ടെ വിപിന്‍ലാല്‍(22), പൂന്തലോട്ടെ ശ്രീജിത്ത്(30), കൈവള്ളിയിലെ രജിന്‍ രാജ്(24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാവാനുണ്ട്. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള സിപിഎം പ്രവര്‍ത്തകരായ പൂന്തലോട് സ്വദേശി മഹേഷ്(33), കുണ്ടേരിഞ്ഞാല്‍ സ്വദേശി വിനീഷ്(26) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പോലിസ് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍, സിഐ സജേഷ് വാഴാളപ്പില്‍, മുഴക്കുന്ന് എസ്‌ഐ പി എ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം സായുധ സേനയാണ് ഇന്നലെ പുലര്‍ച്ചെ പത്തോളം സ്‌ക്വാഡുകളായി തിരിഞ്ഞാണ് പ്രതികള്‍ക്കായി റെയ്ഡ് നടത്തിയത്. നേരത്തേ അറസ്റ്റിലായവര്‍ റിമാന്‍ഡിലാണ്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണെമന്നാവശ്യപ്പെട്ട് പോലിസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കോടതി അവധിയായതിനാല്‍ വിധി പറയാ ന്‍ മാറ്റിവച്ചിരിക്കുകയാണ്. ജില്ലാ പോലിസ് ചീഫ് ജില്ലാ പോലിസ് മേധാവി സജ്ഞീവ് കുമാര്‍ ഗുരുഡിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. വിനീഷ് കൊല്ലപ്പെടുന്നതിന് മുമ്പ് സിപിഎം പ്രവര്‍ത്തകന്‍ ജിജോയ്ക്കു നേരെ നടന്ന ബോംബേറില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക