|    Sep 19 Wed, 2018 6:31 am
FLASH NEWS

തില്ലങ്കേരി ചാളപ്പറമ്പില്‍ വീണ്ടും ബോംബുകള്‍ കണ്ടെത്തി

Published : 28th May 2018 | Posted By: kasim kzm

ഇരിട്ടി: തില്ലങ്കേരി ചാളപ്പറമ്പില്‍ നിന്നു വീണ്ടും ബോംബ് ശേഖരം പിടികൂടി. ഒരു സ്റ്റീല്‍ ബോംബും രണ്ട് ഐസ്‌ക്രീം ബോംബുകളുമാണ് റോഡരികിലെ വാഴച്ചുവട്ടില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. റോഡരികിലെ കാട് വെട്ടിത്തെളിക്കുന്ന തൊഴിലാളികളാണ് ബോംബ് ശേഖരം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ബോംബുകള്‍ മുഴക്കുന്ന് പോലിസ് കസ്റ്റഡിയിലെടുത്തു.
തില്ലങ്കേരി മേഖലയില്‍ ഒരു മാസത്തിനുള്ളില്‍ മൂന്നാമത്തെ ബോംബ് ശേഖരമാണ് കണ്ടെത്തുന്നത്. രണ്ടാഴ്ച മുമ്പ് ചാളപ്പറമ്പ് കുനാര്‍ക്കുന്നില്‍ നിന്നും കാസര്‍കോഡ് നിന്നും ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് സ്റ്റീല്‍ ബോംബുകളും ഐസ്‌ക്രീം ബോംബ് ശേഖരവും കണ്ടെത്തിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ചാളപ്പറമ്പിലെ റോഡരികില്‍  ഒളിപ്പിച്ച നിലയില്‍ വീണ്ടും ബോംബ് ശേഖരം കണ്ടെത്തിയത്. കസറ്റഡിയിലെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കാനായി കണ്ണൂര്‍ ബോംബ് സ്‌ക്വാഡിനു കൈമാറി. തുടരെ ബോംബ് ശേഖരം കണ്ടെത്തുന്നതില്‍ നാട്ടുകാരും ആശങ്കയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss