|    May 27 Sat, 2017 11:45 am
FLASH NEWS

തില്ലങ്കേരി അക്രമക്കേസ് എസ്പി ഏറ്റെടുത്തു; സിപിഎമ്മില്‍ അമര്‍ഷം പുകയുന്നു

Published : 12th September 2016 | Posted By: G.A.G

cpm kolaഇരിട്ടി: തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മാവില വീട്ടില്‍ വിനീഷ് വെട്ടേറ്റു മരിച്ച സംഭവത്തിലും സിപിഎം പ്രവര്‍ത്തകന്‍ ആലയാട്ടെ ജിജേഷിനെ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവത്തിലും അന്വേഷണം ജില്ലാ പോലിസ് മേധാവി നേരിട്ട് ഏറ്റെടുത്തതോടെ സിപിഎമ്മില്‍ അസംതൃപ്തി പടരുന്നു.
ഇരു സംഭവങ്ങളിലും യഥാര്‍ഥ പ്രതികളെത്തന്നെ അറസ്റ്റ് ചെയ്യണമെന്ന പോലിസ് മേധാവിയുടെ ഉറച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു സംഭവത്തിലുള്‍പ്പെട്ടവരെക്കുറിച്ച് യഥാര്‍ഥ ചിത്രം പോലിസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ നാട്ടിലില്ലെന്നാണ് പോലിസ് കരുതുന്നത്. രണ്ടുപേരെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം തില്ലങ്കേരി പുന്തലോട്ട് മഠപ്പുരയ്ക്ക് സമീപത്തുനിന്ന് 14 സ്റ്റീല്‍ ബോംബുകള്‍ പോലിസ് പിടിച്ചെടുത്തിരുന്നു. ആക്രമണ സമയത്ത് ഉപയോഗിച്ച ശേഷം ബാക്കി സൂക്ഷിച്ചതാണ് ബോംബുകളെന്നാണ് ഇവര്‍ പോലിസിനു നല്‍കിയ മൊഴി.
അതേസമയം, ആലയാട്ടെ സിപിഎം പ്രവര്‍ത്തകന്‍ ജിജേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടവരില്‍ ആരെയും ഇതുവരെ പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല. ആരോപണ വിധേയരായ ചില ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോദ്യംചെയ്‌തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ലെന്നാണറിയുന്നത്. ഇരു സംഭവങ്ങളിലും പ്രതികളായി പറയപ്പെടുന്നവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കാമെന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദേശവും പോലിസ് തള്ളിയിരിക്കുകയാണ്. സംഭവത്തിലുള്‍പ്പെട്ടവരെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് അറസ്റ്റ് ചെയ്യണമെന്നു തന്നെയാണ് ജില്ലാ പോലിസ് മേധാവി അന്വേഷണ സംഘത്തിന് നല്‍കിയ നിര്‍ദേശം. വീടുകള്‍ കയറിയുള്ള രാത്രികാല റെയ്ഡിനെതിരേ സിപിഎം രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്നതിനെതിരേയും സിപിഎം നേതാക്കള്‍ പോലിസിനോട് പരാതിപ്പെട്ടപ്പോള്‍ മോശമായാണ് പെരുമാറിയതെന്ന് പറയപ്പെടുന്നു. തില്ലങ്കേരിയുടെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ-സന്നദ്ധ സംഘടനകളുടെ ഓണാഘോഷപരിപാടികള്‍ക്കു വിലക്കേര്‍പ്പെടുത്തിയതും സിപിഎമ്മില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. ഭരണം മാറിയിട്ടും പോലിസില്‍ മാറ്റം വന്നിട്ടില്ലെന്നും ഇതംഗീകരിച്ച് മുന്നോട്ടു പോവാന്‍ ആവില്ലെന്നുമാണ് പ്രവര്‍ത്തകരടക്കം പറയുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day