|    Aug 15 Wed, 2018 7:52 pm
FLASH NEWS

തില്ലങ്കേരിയില്‍ സ്റ്റീല്‍ ബോംബും നിര്‍മാണസാമഗ്രികളും പിടികൂടി

Published : 9th December 2017 | Posted By: kasim kzm

ഇരിട്ടി: തില്ലങ്കേരിക്കു സമീപം മാമ്പറത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നു ബോംബും നിര്‍മാണ സാമഗ്രികളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഉഗ്ര—ശേഷിയുള്ള മൂന്ന് സ്റ്റീല്‍ ബോബുകളും നിര്‍മാണ സാമഗ്രികളായ പാറപ്പൊടി, വെള്ളാരംകല്ല്, ചാക്കുനൂല്‍, സ്റ്റീല്‍ പാത്രം,വെടിമരുന്ന് എന്നിവയും കണ്ടെടുത്തത്. മണ്‍തിട്ടയില്‍ വലിയ ദ്വാരമുണ്ടാക്കി പിവിസി പൈപ്പ് സ്ഥാപിച്ച് അതില്‍ ബോംബ് സൂക്ഷിച്ച നിലയിലായിരുന്നു.
ബോംബുകള്‍ കണ്ടെത്തിയതിനു പിന്നാലെ നടത്തിയ പരിശോധനയില്‍ സമീപത്തെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് നിര്‍മാണ സാമഗ്രികള്‍ കണ്ടെടുത്തത്. സംഘര്‍ഷ മേഖലയില്‍ എര്‍പ്പെടുത്തിയ പ്രത്യേക പരിശോധനാസംഘത്തിനു ലഭിച്ച സന്ദേശത്തെ തുടര്‍ന്നാണ് പോലിസും കണ്ണൂരില്‍ നിന്നെത്തിയ ബോംബ്-ഡോഗ് സ്‌ക്വാഡും സംയുക്തമായി പരിശോധന നടത്തിയത്.
മുഴക്കുന്ന് എസ്‌ഐ പി രാജേഷിനു പുറമെ ബോംബ് സ്വാഡ് എസ്‌ഐ ഫ്രാന്‍സിസ്, എഎസ്‌ഐമാരായ പ്രസാദ്, ഇ െക സനില്‍, സിപിഒമാരായ സനീഷ്, വിജേഷ്, രജീഷ്, രഞ്ചിത്ത്, നിഷാദ് എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss