|    Mar 30 Thu, 2017 10:20 pm
FLASH NEWS

തില്ലങ്കേരിയില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

Published : 16th September 2016 | Posted By: SMR

ഇരിട്ടി: തില്ലങ്കേരിയില്‍ പോലിസ് നടത്തിയ റെയ്ഡില്‍ ഉഗ്രശേഷിയുള്ള മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കൂടി കണ്ടെത്തി. തില്ലങ്കേരി കാര്‍ക്കോട്ടെ ആള്‍ത്താമസമില്ലാത്ത ഷെഡിനോട് ചേര്‍ന്ന് പൈപ്പിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍.
മുഴക്കുന്ന് എസ്‌ഐ പി എ ഫിലിപ്പിന് ലഭിച്ച രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ബോംബ് കണ്ടെടുത്തത്. കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡെത്തി നിര്‍വീര്യമാക്കി. ഒരാഴ്ചയ്ക്കിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തുകളില്‍ നിന്നായി 19 ബോംബുകളാണ് കണ്ടെത്തിയത്.
മുഴക്കുന്ന് പഞ്ചായത്തിലെ ഗ്രാമത്തില്‍ നിന്നു മൂന്ന് സ്റ്റീല്‍ ബോംബുകളും തില്ലങ്കേരി പഞ്ചായത്തിലെ ഉദയംകുന്ന് പൂന്തലോട് നിന്നു 13 ബോംബുകളുമാണ് കണ്ടെടുത്തിരുന്നത്. കണ്ടെത്തിയ ബോംബുകളെല്ലാം അടുത്തിടെ നിര്‍മിച്ചവയാണെന്നു പോലിസ് വ്യക്തമാക്കി. പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം നിലനില്‍ക്കെ മേഖലയില്‍ വ്യാപകമായി ബോംബ് നിര്‍മാണം നടക്കുന്നതിന്റെ തെളിവുകളാണ് നിരന്തരം ആയുധങ്ങളും ബേ ാംബുകള്‍ പിടികൂടുന്നത്. ആള്‍ത്തമാസമില്ലാത്ത വീടുകളും പറമ്പുകളിലുമാണ് ബോംബ് സൂക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം കാക്കയങ്ങാട് പാലപ്പുഴയില്‍ വീട്ടുപറമ്പിലെ കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി വ്യാപാരിക്ക് സാരമായി പരിക്കേറ്റിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day