|    Feb 25 Sun, 2018 2:46 pm
FLASH NEWS

തില്ലങ്കേരിയില്‍ ബോംബ് ശേഖരം കണ്ടെടുത്തു

Published : 13th February 2018 | Posted By: kasim kzm

ഇരിട്ടി: തില്ലങ്കേരി മാമ്പറത്ത് സ്വകാര്യവ്യക്തിയുടെ ആള്‍പാര്‍പ്പില്ലാത്ത വീടിനു പിറകില്‍നിന്ന് ബോംബ് ശേഖരം കണ്ടെടുത്തു. ബക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. രണ്ടു സ്റ്റീല്‍ ബോംബ്, രണ്ടു നാടന്‍ ബോംബ്, നിര്‍മാണ സാമഗ്രികളായ മൂന്ന് സ്റ്റീല്‍ പാത്രം, നൂറു ഗ്രാം വെടിമരുന്ന് എന്നിവയാണു കണ്ടെത്തിയത്.രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ വൈകീട്ട് മുഴക്കുന്ന് എസ്‌ഐ കെ രവീന്ദ്രന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഇതേസ്ഥലത്ത് ബോംബും നിര്‍മാണ സാമഗ്രികളും പോലിസ് പിടികൂടുകയുണ്ടായി. മേഖലയില്‍ വരുംദിവസങ്ങളില്‍ പരിശോധന വ്യാപകമാക്കുമെന്ന് പോലിസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss