|    Aug 18 Sat, 2018 3:50 pm
FLASH NEWS

തില്ലങ്കേരിയില്‍ അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

Published : 5th May 2018 | Posted By: kasim kzm

ഇരിട്ടി: തില്ലങ്കേരി പഞ്ചായത്തിലെ കാര്‍ക്കോട്ടുനിന്ന് ഉഗ്ര ശേഷിയുള്ള അഞ്ച് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. മുഴക്കുന്ന് പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണു നടപടി. ആളൊഴിഞ്ഞ പറമ്പില്‍നിന്നാണ് ബോംബുകള്‍ കണ്ടെത്തിയത്.
കുറ്റിക്കാട്ടിലെ പൊത്തിനുള്ളില്‍ പെയിന്റിന്റെ പാത്രത്തിലാക്കി ഇന്‍സുലേഷന്‍ ടാപ്പ് ഒട്ടിച്ചുവച്ച നിലയിലായിരുന്നു. പാത്രത്തിനു മുകളില്‍ ഓലയും മറ്റും ഇട്ടിരുന്നു. ബോംബുകളെല്ലാം അടുത്ത കാലത്ത് നിര്‍മിച്ചവയാണ്. മുഴക്കുന്ന് എസ്‌ഐ പി രാജേഷിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ടായിരുന്നു പരിശോധന. മുഴക്കുന്ന്, തില്ലങ്കേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അടുത്ത കാലത്തായി അമ്പതിലധികം ബോംബുകള്‍ കണ്ടെത്തിയിരുന്നു. ബോംബ് ശേഖരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും നിര്‍മാണകേന്ദ്രം കണ്ടെത്തുമെന്നും എസ്‌ഐ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss