|    Jul 16 Mon, 2018 10:31 am

തിലകന്‍ അനുസ്മരണ നാടകോല്‍സവം 24 മുതല്‍

Published : 23rd September 2017 | Posted By: fsq

 

കോട്ടയം: കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്തിന്റെയും തിലകന്‍ അനുസ്മരണ സമിതിയുടേയും സഹകരണത്തോടെ അനശ്വര നടനവിസ്മയം തിലകന്‍ അനുസ്മരണ നാടകോല്‍സവം സംഘടിപ്പിക്കുന്നു.  അദ്ദേഹത്തിന്റെ കര്‍മ മണ്ഡലമായ  മുണ്ടക്കയത്തുവെച്ചാണ് കലോല്‍സവം നടത്തുന്നത്. തിലകന്റെ  അഞ്ചാം ചരമവാര്‍ഷിക ദിനമായ 24 മുതല്‍ 29 വരെ സംസ്ഥാനത്തെ പ്രമുഖ പ്രഫഷണല്‍ അമച്വര്‍ നാടക സമിതികളെ പങ്കെടുപ്പിച്ചാണ് പരിപാടി.  മുണ്ടക്കയത്ത് 1956 ല്‍ മുണ്ടക്കയം നാടകസമിതി എന്ന നാടക ട്രൂപ്പിന് നേതൃത്വം നല്‍കുകയും. പിന്നീട് കെപിഎസി, ഒ മാധവന്റെ കാളിദാസ കലാകേന്ദ്രം, ചങ്ങനാശ്ശേരി ഗീഥാ, പി ജെ ആന്റണിയുടെ നാടകസമിതി എന്നിവയില്‍ പ്രവര്‍ത്തിക്കുകയും മികച്ച നാടക നടനാവുകയും ആകാശവാണിയിലും നിരവധി നാടകങ്ങള്‍ അവതരിപ്പിച്ചു. പി ജെ ആന്റണി 1973 ല്‍ സംവിധാനം ചെയ്ത പെരിയാര്‍ എന്ന സിനിമയിലൂടെ  അഭ്രപാളിയിലെത്തിയ തിലകന്‍ പിന്നീട്  അഭിനയ മികവിന് പത്മശ്രീ വരെയുള്ള നിരവധി അംഗീകാരങ്ങള്‍ക്ക് ഉടമയായി. 24 ന് വൈകീട്ട് അഞ്ചിന് മുണ്ടക്കയം സിഎസ്‌ഐ ഹാളില്‍ നാടകോല്‍സവത്തിന്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിത നിര്‍വഹിക്കും.  തിലകന്റെ മകന്‍ ഷോബി തിലകന്‍ മുഖ്യാതിഥിയായിരിക്കും.  ദേശാഭിമാനി  ജനറല്‍ മാനേജര്‍ കെ ജെ തോമസ് തിലകന്‍ അനുസ്മരണ പ്രഭാഷണം  നടത്തും.കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍  രാധാകൃഷ്ണന്‍ നായര്‍  സംസാരിക്കും.തുടര്‍ന്ന് അനശ്വര നാടകഗനങ്ങളുടെ അവതരണം പാട്ടോര്‍മ്മ പരിപാടി നടക്കും. 25 ന് വൈകീട്ട് ആറിന്  ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്നു,  26 ന്  വൈകീട്ട് ആറിന് മല്‍സ്യഗ്രന്ധി, 27ന് വൈകീട്ട് ആറിന്  വെയില്‍,  28 ന് വൈകീട്ട് ആറിന് ഒരു ദേശം നുണ പറയുന്നു എന്നീ നാടകങ്ങള്‍ നടക്കും.  29 ന്  വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം മുരുകന്‍ കാട്ടാക്കട ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss