|    Mar 25 Sat, 2017 5:40 am
FLASH NEWS

തിരോധാനം: കാസര്‍കോട് ജില്ലയില്‍ ഒമ്പത് കേസുകള്‍ കൂടി

Published : 11th July 2016 | Posted By: SMR

തൃക്കരിപ്പൂര്‍: കാസര്‍കോട് ജില്ലയിലെ പടന്നയിലെയും തൃക്കരിപ്പൂരിലെയും 18 പേരുടെ തിരോധാനത്തെ കുറിച്ച് പോലിസ് അന്വേഷണം തുടങ്ങി. ഒരു മാസത്തിനിടെ കോഴിക്കോട് മതപഠനത്തിനും ശ്രീലങ്കയില്‍ ബിസിനസ് ആവശ്യത്തിനും കുടുംബത്തോടൊപ്പം പോയവരെ കണ്ടെത്തുന്നതിനാണു കാഞ്ഞങ്ങാട് ഡിവൈഎസ്പി സുനില്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘത്തിന്റെ ശ്രമം.
അതിനിടെ, പടന്ന വടക്കെപുറത്തെ വി കെ ടി മഹമൂദ്, കാവുന്തലയിലെ മുബാരിസ്, തൃക്കരിപ്പൂര്‍ മൈതാനിയിലെ പി മുസ്തഫ, തൃക്കരിപ്പൂരിലെ കെ വി പി ഇസ്മായില്‍, മൈതാനിയിലെ എന്‍ കെ മുഹമ്മദ്കുഞ്ഞി ഹാജി, ഉടുമ്പുന്തലയിലെ ടി പി അബ്ദുല്ല, ഉദിനൂരിലെ കെ അബ്ദുല്‍ അസീസ്, പടന്നയിലെ എ ഹക്കീം, പി അബ്ദുര്‍റഹ്മാന്‍ എന്നിവരുടെ പരാതികളില്‍ ചന്തേര പോലിസ് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര ഭീകരവിരുദ്ധ വിഭാഗവും ഇന്നലെ പടന്നയിലെയും തൃക്കരിപ്പൂരിലെയും കാണാതായവരുടെ വീടുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
പടന്നയില്‍ നിന്നു കഴിഞ്ഞമാസം 22ന് കോഴിക്കോട് മതപഠനത്തിനു പോവുന്നു എന്ന് പറഞ്ഞ മുഷ്താഖ് കഴിഞ്ഞദിവസം വീട്ടിലേക്ക് ഫോണ്‍ ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ക്കു ചെവികൊടുക്കേണ്ടതില്ലെന്നും മതപരമായ ആവശ്യം മാത്രമാണു ഞങ്ങള്‍ നിര്‍വഹിക്കുന്നതെന്നുമായിരുന്നു സന്ദേശം. പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും യാത്രാ വിവരങ്ങളും പോലിസ് ശേഖരിച്ചു. രണ്ടുപേര്‍ ഒഴികെ ബാക്കിയുള്ളവര്‍ രാജ്യം വിട്ടുപോയതായി കണ്ടെത്താനായിട്ടില്ല. മുന്‍കാലങ്ങളില്‍ ഒരുതരത്തിലുള്ള സ്വഭാവദൂഷ്യങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും മത ചിട്ട അനുസരിച്ചുള്ള ജീവിതം നയിക്കാന്‍ പോവാനാണിടയെന്നും ബന്ധുക്കള്‍ പോലിസിന് മൊഴിനല്‍കി.

(Visited 39 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക