|    Jan 22 Sun, 2017 5:51 pm
FLASH NEWS

തിരോധാനം: എന്‍ഐഎ സംഘം കാസര്‍കോട്ടെത്തി

Published : 31st August 2016 | Posted By: SMR

ചെറുവത്തൂര്‍: ദുരൂഹ സാഹചര്യത്തില്‍ തൃക്കരിപ്പൂര്‍, പടന്ന മേഖലകളില്‍ നിന്ന് 17 പേരെ കാണാതായ കേസ് ഏറ്റെടുത്ത ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥര്‍ കൂടുതല്‍ അന്വേഷണത്തിനായി കാസര്‍കോട്ടെത്തി.
ചന്തേര പോലിസ് രജിസ്റ്റര്‍ ചെയ്ത് ജില്ലാ സെഷന്‍സ് കോടതിക്ക് കൈമാറിയ കേസ് കൊച്ചി എന്‍ഐഎ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രത്യേക ഹരജി സമര്‍പ്പിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജി മനോഹര്‍ കിണി, ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. സി ഷുക്കൂര്‍ എന്നിവരെ സന്ദര്‍ശിച്ച എഎസ്പി ഷൗക്കത്തലിയും ഡിവൈഎസ്പി വിക്രമനും ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ഐഎസ് തിരോധാനം ആരോപിച്ച് കേരള പോലിസ് ഡല്‍ഹിയില്‍ നിന്നും പിടികൂടിയ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമദിനെ വിട്ടുകിട്ടാനും എന്‍ഐഎ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക