|    Nov 16 Fri, 2018 11:58 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ വാഗണ്‍ ദുരന്തചിത്രങ്ങള്‍ക്ക് വിലക്ക്

Published : 6th November 2018 | Posted By: kasim kzm

തിരൂര്‍: സ്വാതന്ത്ര്യസമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ ഉറങ്ങിക്കിടക്കുന്ന തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഏറെ നാളത്തെ മുറവിളികള്‍ക്കൊടുവില്‍ യാഥാര്‍ഥ്യമായ വാഗണ്‍ ട്രാജഡി സ്മാരക ചിത്രങ്ങള്‍ക്ക് വിലക്ക്. കഴിഞ്ഞ ദിവസം റെയില്‍വേ ചുവരില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ പണി പൂര്‍ത്തിയാകും മുമ്പേ റെയില്‍വേ മായ്ച്ചുകളയാന്‍ ഉത്തരവിറക്കി. സംഘപരിവാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് റെയില്‍വേയുടെ നടപടി.
ഇന്നലെ ഉച്ചയോടെയാണ് ഡല്‍ഹി റെയില്‍വേ ബോര്‍ഡില്‍ നിന്നു ലഭിച്ച ഉത്തരവിന്റെ സന്ദേശം പാലക്കാട് ഡിവിഷനല്‍ ഓഫിസില്‍ നിന്ന് തിരൂരില്‍ ലഭിച്ചത്. ഉത്തരവ് വന്നതോടെ ചിത്രങ്ങള്‍ മായ്ച്ച് പഴയ രൂപത്തിലാക്കി. ചരിത്രദൃശ്യത്തിന് ഒരു ദിവസത്തെ ആയുസ്സ് മാത്രമാണുണ്ടായത്. വാഗണ്‍ ട്രാജഡി ദൃശ്യം ഉള്‍െപ്പടെയാണ് റെയില്‍വേ തന്നെ യുദ്ധകാലാടിസ്ഥാനത്തില്‍ മായ്ച്ചുകളഞ്ഞത്.
വാഗണ്‍ ദുരന്തത്തെ അടയാളപ്പെടുത്തുന്നതിനു പുറമേ മലയാള ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെയും ചിത്രങ്ങള്‍ റെയില്‍വേ ചുവരില്‍ തയ്യാറാക്കിയിരുന്നു. ചിത്രങ്ങള്‍ ഒരുക്കിയതോടെ റെയില്‍വേ അധികൃതര്‍ക്ക് നിരവധി പ്രശംസാപ്രവാഹങ്ങളുമെത്തിയിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ക്കകം ചിത്രപ്പണി മായ്ച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
ഡല്‍ഹിയില്‍ നിന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡില്‍ നിന്നും അടിയന്തര സന്ദേശമെത്തിയതിനെ തുടര്‍ന്നാണ് ദൃശ്യം മായ്ച്ചത്. അതത് പ്രദേശങ്ങളിലെ ചരിത്രപ്രാധാന്യം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വാഗണ്‍ ട്രാജഡി വരച്ചത്. ചരിത്രമാണെങ്കിലും ഭീകര ദൃശ്യം പ്രദര്‍ശിപ്പിക്കുന്നത് ഗുണകരമാവില്ലെന്നതാണ് ദൃശ്യം മായ്ക്കാന്‍ കാരണമായി പാലക്കാട് ഡിവിഷന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞത്. വാഗണ്‍ ട്രാജഡി സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമല്ലെന്നും, മലബാര്‍ ലഹള വര്‍ഗീയ കലാപമാണെന്നും പ്രചരിപ്പിച്ച് ബിജെപി രംഗത്തുവന്നിരുന്നു.
ചിത്രപ്പണി പുരോഗമിക്കുന്നതിനിടെ ഞായറാഴ്ച ഏതാനും ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നതായി റെയില്‍വേ ജീവനക്കാര്‍ പറഞ്ഞു. ചിത്രം മായ്ച്ചുകളയുമെന്ന ഭീഷണി മുഴക്കിയായിരുന്നു ഇവര്‍ മടങ്ങിയത്. ഇതിനു പിന്നാലെ കേന്ദ്രത്തില്‍ നിന്നുള്ള ഉത്തരവ് വരികയായിരുന്നു.
ഈ മാസം നടക്കാനിരിക്കുന്ന പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്നോടിയായി റെയില്‍വേ നവീകരണ പ്രവൃത്തികളും അറകുറ്റപ്പണികളും നടന്നുവരികയാണ്. ഇതിന്റെ ഭാഗമായാണ് ചരിത്രസംഭവങ്ങള്‍ വിളിച്ചോതുന്ന ചിത്രങ്ങള്‍ തയ്യാറാക്കിയത്. റെയില്‍വേയുടെ പ്രത്യേക അനുമതിയോടുകൂടി സ്‌റ്റേഷന്‍ സൂപ്രണ്ട് കെ എസ് രാജഗോപാലിന്റെ നേതൃത്വത്തിലാണ് ചിത്രപ്പണികള്‍ തയ്യാറാക്കിയത്. ചിത്രങ്ങള്‍ മായ്ച്ചത് റെയില്‍വേ ജീവനക്കാരിലും യാത്രക്കാരിലും ഒരുപോലെ നിരാശയുണ്ടാക്കിയിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss