|    Jul 21 Sat, 2018 12:04 am
FLASH NEWS

തിരൂര്‍ നഗരസഭാ ഉപതിരഞ്ഞെടുപ്പ് ; യുഡിഎഫ് സീറ്റ് നിലനിര്‍ത്തി

Published : 16th September 2017 | Posted By: fsq

 

തിരൂര്‍: നഗരസഭ ഏഴാംവാര്‍ഡ് തുമരക്കാവ് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ജയം.  പോള്‍ ചെയ്ത 1345 ല്‍662 വോട്ട് നേടി.എതിര്‍ സ്ഥാനാര്‍ ത്ഥി എല്‍ ഡി എഫിലെ സി കുഞ്ഞിമുയ്തീന്‍ 660 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി ജനാര്‍ദ്ദനന്‍ 26 വോട്ടും നേടി.രണ്ടു വോട്ടിനാണ് യു.ഡി.എഫിലെ മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി നെടിയില്‍ മുസ്തഫ വിജയിച്ചത്. വാര്‍ഡിലെ കൗണ്‍സിലറായിരുന്ന എം.മുഹമ്മദ്മൂപ്പന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.2015ല്‍ നടന്ന തെരെഞ്ഞെടുപ്പില്‍ 23 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്ന മൂപ്പന്‍ ജയിച്ചിരുന്നത്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫ് നഗരസഭ ഭരിക്കുന്നത്. അതിനാല്‍ വാശിയേറിയ മല്‍സരമായിരുന്നു നടന്നത്.ഭൂരിപക്ഷം കുറഞ്ഞെങ്കിലും സീറ്റ് നിലനിര്‍ത്താനായതില്‍ വലിയ ആശ്വാസത്തിലാണ് യു ഡി എഫ് കേന്ദ്രങ്ങള്‍.യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ ചെമ്പ്രയില്‍ ലീഗ് സിപിഎം സംഘര്‍ഷമുണ്ടായി. ഏഴു പേര്‍ക്ക് പരുക്കേറ്റു. നാലു സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കുമാണ് പരുക്കേറ്റത്. സിപിഎം പ്രവര്‍ത്തകരായ വടക്കുന്നത്ത് സുലൈമാന്‍(24) വടക്കുന്നത്ത് ഫൗസാന്‍ (23), പാലപ്പറമ്പത്ത് അനീഷ് (36), തള്ളശ്ശേരി വിജിത്ത് (22), ലീഗ് പ്രവര്‍ത്തകരായ എം.ടി.സൈനുദ്ധീന്‍, സി.നിസാര്‍, എം.അബ്ദുറഹിമാന്‍ എന്ന ബാവ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പകല്‍ 11 30 ഓടെയാണ് സംഭവം. ആഹ്ലാദ പ്രകടനം ചെമ്പ്ര അങ്ങാടിയില്‍ എത്തിയപ്പോള്‍ റോഡരികില്‍ നിന്നിരുന്ന ഡിവൈഎഫ്‌ഐ പ്ര ആക്രമിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ സി പി എം പ്രവര്‍ത്തകരും വിജയമ റിഞ്ഞ് സ്ഥാനാര്‍ഥിയുമായി പ്രവര്‍ത്തകര്‍ വാര്‍ഡിലേക്ക് വരുമ്പോള്‍  പ്രകടനം എത്തുന്നതും കാത്ത് റോഡരികില്‍ സി.പി.എം പ്രവര്‍ത്തകര്‍   പ്രകടന ത്തിലേക്ക് കയറി അക്രമം നടത്തുകയായിരുന്നുവെന്ന് ലീഗ് പ്രവര്‍ത്തകരും ആരോപിച്ചു. അക്രമത്തില്‍  സാരമായി പരുക്കേറ്റ സിപിഎം പ്രവര്‍ത്തകനായ സുലൈമാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.സംഭവത്തില്‍ തിരൂര്‍ പോലീസ് കേസെടുത്തു. അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം നേതൃത്വത്തില്‍ ചെമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടന്നു.അക്രമികള്‍ക്കെതിരെ നിയമ നടപടികള്‍ എടുക്കണമെന്ന് യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റിയും ആവശ്യപ്പെട്ടു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss