|    Aug 20 Sun, 2017 12:21 am
FLASH NEWS

തിരൂര്‍ ജില്ല രൂപീകരണം:എസ്ഡിപിഐ അഞ്ചുലക്ഷം ഒപ്പുകള്‍ ശേഖരിക്കും

Published : 28th October 2016 | Posted By: SMR

മലപ്പുറം: ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി നാളെ അഞ്ചുലക്ഷം ഒപ്പുകള്‍ ശേഖരിക്കും. തിരൂര്‍ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിക്കുന്ന ഭീമഹരജിയിലേക്കാണ് ഒപ്പുകള്‍ ശേഖരിക്കുന്നത്. മലപ്പുറത്തിന്റെ വികസനത്തിന് വേഗം കൂട്ടാന്‍ വിഭജനമല്ലാതെ വഴിയില്ലെന്ന് ഇടത്-വലത് മുന്നണികള്‍ക്കു ബോധ്യപ്പെട്ടിട്ടും ഇരുമുന്നണികളും കുറ്റകരമായ മൗനം പാലിക്കുകയാണ്. തിരഞ്ഞെടുപ്പു കാലത്ത് ജില്ലയുടെ വികസന പോരായ്മകള്‍ ഉയര്‍ത്തി വോട്ട് വാങ്ങുന്നവര്‍ പിന്നീട് ജില്ലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും തിരൂര്‍ ജില്ലാ രൂപീകരണം ത്വരിതപ്പെടുത്തണമെന്നുമാവശ്യപ്പെട്ടാണ് ഒപ്പുശേഖരണം നടത്തുന്നത്. ബ്രാഞ്ച് തലത്തില്‍ പ്രത്യേകം ബൂത്തുകള്‍ കെട്ടിയും വീടുകള്‍ സന്ദര്‍ശിച്ചും നടത്തുന്ന ഒപ്പ് ശേഖരം 30, 31 തിയ്യതികള്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നടത്തുന്ന ദ്വിദിന പര്യടനത്തിലൂടെ അതത് ബ്രാഞ്ച് ഭാരവാഹികളില്‍ നിന്നു ഏറ്റുവാങ്ങുമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക