|    Mar 23 Thu, 2017 3:40 am
FLASH NEWS

തിരൂര്‍ ജില്ലാ രൂപീകരണത്തിന്ജനപിന്തുണയേറുന്നു

Published : 29th October 2016 | Posted By: SMR

കാളികാവ്: മലപ്പുറം ജില്ലാ വിഭജിച്ച് തിരൂര്‍ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിന് ജനപിന്തുണയേറുന്നു. 42 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ല വികസനത്തിലും അടിസ്ഥാന സൗകര്യ ലഭ്യതയിലും ഏറെ പിന്നിലാണെ വസ്തുത പൊതുജനം തിരിച്ചറിയാന്‍ തുടങ്ങിയെന്ന് കാര്യങ്ങള്‍ തെളിയിക്കുന്നു. ഈ ആവശ്യവുമായി എസ്ഡിപിഐ ജില്ലയിലുടനീളം ഇന്നലെ ഒപ്പുശേഖരണം നടത്തി. വന്‍ ജനപിന്തുണയാണ് പരിപാടിക്ക് ലഭിച്ചത്. 2010 ല്‍ ആദ്യമായി ഈ ആവശ്യവുമായി രംഗത്തുവന്നത് എസ്ഡിപിഐ ആയിരുന്നു. എന്നാല്‍, നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇപ്പോഴും ആവശ്യത്തിനെതിരേ കരുക്കള്‍ നീക്കുന്നത്. കാസര്‍കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട എന്നീ നാലു ജില്ലകളിലുള്ള അത്രയും ജനങ്ങള്‍ ജില്ലയില്‍ മാത്രമുണ്ട് എന്നതാണ് കണക്ക്. വികസന രംഗത്ത് ഇതിന്റെ ആനുപാതിക വിഹിതം ലഭിക്കുന്നില്ലെന്ന് പരക്കെ അംഗീകരിക്കുന്നതുമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വസ്തുതകളുടെയും കണക്കുകളുടെയും നേര്‍ ചിത്രങ്ങളുമായി എസ്ഡിപിഐ ജില്ലയില്‍ ഒപ്പുശേഖരണം നടത്തുകയാണിപ്പോള്‍.ജില്ലാ വിഭജന ആവശ്യവുമായി ആദ്യം രംഗത്തുവന്നത് എസ്ഡിപിഐ ആണെന്നിരിക്കെ അതിനെ ഹൈജാക്ക് ചെയ്യാന്‍ ചിലര്‍ രംഗത്തു വന്നെങ്കിലും പിന്നീടവര്‍ പിന്‍മാറുകയാണുണ്ടായത്. 1984ല്‍ കാസര്‍ഗോഡ് ജില്ല രൂപീകരിച്ചതിനു ശേഷം സംസ്ഥാനത്ത് പുതിയ ജില്ല രൂപീകരിച്ചിട്ടില്ല. ജനസംഖ്യാനുപാതികമായ വികസനവും വിഹിതവും നിഷേധിക്കപ്പെട്ട മലപ്പുറം ജില്ലയെ മുഖ്യധാരാ പാര്‍ട്ടികള്‍ അവഗണിക്കുന്നു എന്ന പൊതുവികാരവും ഉയര്‍ന്നുവന്നിട്ടുണ്ട്. മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുന്നതിനുവേണ്ടി അഞ്ചുലക്ഷം ഒപ്പുകളാണ് ഇന്നലെ ജില്ലയില്‍നിന്ന് ശേഖരിച്ചത്. കാളികാവ് പഞ്ചായത്തിലെ വിവിധ ബ്രാഞ്ചുകളിലായി 20 കേന്ദ്രങ്ങളിലാണ് ഒപ്പുശേഖരണം നടന്നത്. മണ്ഡലം പ്രസിഡന്റ് ബാപ്പു ഡയമണ്ട്, എം അബു ഹാജി, ഉമര്‍ കുട്ടി എ ടി, ടി പി അബ്ദുല്‍ കരീം, വി പി കുഞ്ഞറമു നേതൃത്വം നല്‍കി.

(Visited 28 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക