|    Jul 26 Wed, 2017 10:16 pm
FLASH NEWS

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വിദ്യാര്‍ഥിനിക്ക് കുത്തിവയ്പ് നിഷേധിച്ചെന്ന് പരാതി

Published : 20th August 2016 | Posted By: SMR

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ വിദ്യാര്‍ഥിനിക്ക് പ്രതിരോധകുത്തിവയ്പ് നിഷേധിച്ചതായി പരാതി. പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് കോഴ്‌സിന് പ്രവേശനം കിട്ടിയ വിദ്യാര്‍ഥിനി ഡിഫ്തീരിയ, ഹെപ്പി ടൈറ്റിസ് ബി എന്നീ കുത്തിവയ്പുകളെടുക്കാന്‍ ഇന്നലെ രാവിലെ രക്ഷിതാവിനൊപ്പം ആശുപത്രിയിലെത്തി. ഡോക്ടര്‍ കുത്തിവയ്പിനായി ചീട്ടെഴുതിക്കൊടുത്തെങ്കിലും നഴ്‌സുമാരെ സമീപിച്ചപ്പോള്‍ മരുന്ന് പുറത്തുനിന്നു വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു.
ചീട്ടുമായി തിരൂരിലെ മുഴുവന്‍ മരുന്നു ഷാപ്പുകളെയും സമീപിച്ചെങ്കിലും മരുന്നു കിട്ടാതെ തിരിച്ചെത്തിയ വിദ്യാര്‍ഥിനിയും രക്ഷിതാവും ആശുപത്രി സൂപ്രണ്ടിനെ സമീപിച്ചെങ്കിലും നിവൃത്തിയുണ്ടായില്ല. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കു മാത്രമേ ഇവിടെ കുത്തിവയ്പുനല്‍കാറുള്ളൂ എന്ന വിശദീകരണമാണ് കിട്ടിയത്. അത്തരത്തിലുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. രണ്ടു കുത്തിവയ്പുകള്‍ക്ക് ആവശ്യമായ മരുന്നുകള്‍ക്ക് 6000ത്തിലധികം രൂപയാണ് മാര്‍ക്കറ്റ് വില. അത്ര വലിയ സാമ്പത്തിക ഭാരം സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. അതിനാല്‍ ഇത്തരം കുത്തിവയ്പുകള്‍ക്കുള്ള നിയന്ത്രണം നീക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് ഇരു കുത്തിവയ്പുകളെടുത്ത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയുണ്ട്. കുത്തിവയ്‌പെടുക്കാന്‍ വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയെ സമീപിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക