|    Aug 15 Wed, 2018 8:01 pm
FLASH NEWS

തിരൂരില്‍ രാത്രികാല വെറ്ററിനറി സേവനത്തിന് തുടക്കം

Published : 30th June 2018 | Posted By: kasim kzm

തിരൂര്‍: ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരൂര്‍ വെറ്ററിനറി പോളിക്ലിനിക് കേന്ദ്രീകരിച്ചാണ് കര്‍ഷകര്‍ക്കായി രാത്രികാല സേവന സൗകര്യമൊരുക്കിയത്. പശുക്കള്‍ക്ക് രാത്രികാലങ്ങളില്‍ ചികില്‍സ ആവശ്യമായി വരുന്ന ഘട്ടത്തില്‍ സമീപിക്കാനുള്ള സൗകര്യമാണ് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലും നിലവില്‍ വന്നത്. വൈകീട്ട് ആറു മുതല്‍ രാവിലെ ആറു മണിവരെ വെറ്ററിനറി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നതാണ് സംവിധാനം.
ജില്ലയില്‍ അഞ്ച് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല സേവനം ലഭ്യമാക്കിയിരുന്നത്. ഈ വര്‍ഷം തിരൂര്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം സൗകര്യമൊരുക്കുകയായിരുന്നു. രാത്രികാല സേവനത്തിനായി തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള കര്‍ഷകര്‍ 9061406401  നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
രാത്രികാല സേവന പദ്ധതിയുടെ ഉദ്ഘാടനം തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ കെ ഹഫ്—സ്ത്ത് നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്—സണ്‍ മുനീറാ കിഴക്കാംകുന്നത്ത് അധ്യക്ഷയായി. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് പി കുമാരന്‍, വെട്ടം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിഎംടി ബാവ, നഗരസഭാ കൗണ്‍സിലര്‍ ശാന്ത, രുഗ്മിണി, മംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ കെ സലീം, കൃഷി വകുപ്പ് ഉദ്യോഗസ്ഥന്‍ രാജേഷ്—കുമാര്‍, മൃഗസംരക്ഷണ വകുപ്പിലെ ഡോ. ബി സുരേഷ്  സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss