|    Nov 17 Sat, 2018 6:22 pm
FLASH NEWS

തിരൂരില്‍ മോഷണ ആസൂത്രണത്തിനിടെ അഞ്ചംഗ സംഘം പിടിയില്‍

Published : 2nd August 2018 | Posted By: kasim kzm

തിരൂര്‍: മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ വിവിധ കേസുകളിലെ പ്രതികളായ അഞ്ചംഗ കവര്‍ച്ചാസംഘം പോലീസ് പിടിയിലായി. കുറ്റിപ്പുറം സ്വദേശി മുത്തയ്യില്‍ മുഹമ്മദ് റഫീഖ് (32), രണ്ടത്താണി പൂവഞ്ചേരി ആസാദ് (39), വളാഞ്ചേരി കുറയങ്ങാട് പറന്പില്‍ ഖാലിദ് (34), മംഗലം ചേന്നര പടന്ന വളപ്പില്‍ സുജീഷ് (32), കൂട്ടായി കുന്നത്ത് ശുക്കൂര്‍ (42) എന്നിവരെയാണ് തിരൂര്‍ എസ്‌ഐ സുമേഷ് സുധാകറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
തിരൂര്‍ മത്സ്യമാര്‍ക്കറ്റിന് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മോഷണം ആസൂത്രണം ചെയ്യുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഘം പിടിയിലായത്. തിരൂരിലും പരിസര പ്രദേശങ്ങളിലെയും കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു മോഷണം നടത്താനായിരുന്നു പദ്ധതി.
പിടിയിലായവര്‍ കഞ്ചാവ് വില്‍പന, മോഷണം തുടങ്ങിയ കേസുകളില്‍ വിവിധ സ്റ്റേഷനുകളില്‍ പ്രതികളാണെന്ന് എസ്‌ഐ സുമേഷ് സുധാകരന്‍ പറഞ്ഞു.
വിവിധ കേസുകളില്‍ അറസ്റ്റിലാകുമ്പോള്‍ സ്ഥിരമായി ഇവരെ ജാമ്യമെടുക്കാന്‍ എത്തിയിരുന്നത് കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് മോഷണ കേസില്‍ അറസ്റ്റിലായ അമ്പാഴത്തില്‍ സലാം ആയിരുന്നെന്ന് പോലീസ് പറഞ്ഞു.
സലാമിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഘത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തിരൂര്‍ കേന്ദ്രീകരിച്ച് മോഷണത്തിന് തയാറെടുക്കുന്നതായി പോലീസിന് വിവരം ലഭിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ വൈശാഖ്, എആര്‍ ക്യാംപിലെ പോലീസുകാരായ ശ്യാം,ശരത്ത്, താരാദാസ്, സനൂപ് എന്നിവരടങ്ങുന്ന സംഘമാണ് കവര്‍ച്ചാ സംഘത്തെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss