|    Sep 26 Tue, 2017 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരൂരില്‍ തെരുവുനായ ആക്രമണം; ആറുപേര്‍ക്ക് പരിക്ക്

Published : 7th November 2016 | Posted By: SMR

തിരൂര്‍: തിരൂരില്‍ തെരുവുനായ ആറു പേരെ കടിച്ചു പരിക്കേല്‍പ്പിച്ചു. നടുവിലങ്ങാടി സ്വദേശികളായ വാഴപ്പുളി ഷഫീഖ് (35), കടീക്കല്‍ ഖദീജ (53), തെക്കെ ഇടിവെട്ടിയകത്ത് ആയിഷ (65), പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ ഫാത്തിമാ ബത്തൂല്‍ (68), പൊക്രാശ്ശേരി ശ്രീജ (28), പരുത്തിക്കുന്നന്‍ സുഹറ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ പകല്‍ പതിനൊന്നു മണിയോടെയാണ് സംഭവം. പലര്‍ക്കും കാലിലും കൈകളിലുമാണ് കടിയേറ്റത്. ഇവരില്‍ ഷഫീഖ്, ശ്രീജ എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമികചികില്‍സക്കു  ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അതേസമയം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ആവശ്യമായ ആന്റി റാബി വാക്‌സിന്‍ സ്റ്റോക്കില്ല. അതിനാല്‍ തെരുവുനായ കടിയേറ്റ് ചികില്‍സയ്‌ക്കെത്തുന്നവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റേണ്ട സ്ഥിതിയാണുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക