|    Oct 19 Fri, 2018 6:36 pm
FLASH NEWS

തിരൂരില്‍ കോളജില്‍ കയറി അക്രമം : അധ്യാപകര്‍ക്കും വിദ്യാര്‍ഥിക്കും പരിക്ക് ;എട്ടു പേര്‍ക്കെതിരേ കേസ്

Published : 29th September 2017 | Posted By: fsq

 

തിരൂര്‍: സ്വകാര്യ കോളെജില്‍ കയറി അക്രമം. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥിക്കും പരിക്ക്. എട്ടു പേര്‍ക്കെതിരെ കേസെടുത്തു. തിരൂര്‍ ആര്‍ട്‌സ് കോളെജില്‍ ഇന്നലെയാണ് സംഭവം.കോളേജില്‍ കയറിയ സംഘം വിദ്യാര്‍ത്ഥികളെ വിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ കോളേജില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും, പഠന സമയത്ത് രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുപ്പിക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ പറഞ്ഞെങ്കിലും, ചെവികൊള്ളാതെ സംഘം  അധ്യാപകരുടെ നേര്‍ക്ക് തിരിയുകയും, ക്ലാസുകളില്‍ കയറി പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച എംഡി യെയും, അധ്യാപകരെയും, വിദ്യാര്‍ഥികളെയും സംഘം മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ് എംഡി പി കെ ബി ബഷീര്‍, പ്രിന്‍സിപ്പള്‍ ഫൈസല്‍ , അധ്യാപകരായ ഷറഫുദ്ദീന്‍,  അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥി സനീഷ് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സനീഷിന് തലക്കാണ് പരിക്കേറ്റത്.എസ്എഫ്‌ഐ യുടെ ജാഥക്ക് ഇന്നലെ തിരൂരില്‍ സ്വീകരണം ഏര്‍പ്പെടുത്തിയിരുന്നു. അതിലേക്ക് ആവശ്യത്തിന് വിദ്യാര്‍ഥികള്‍ എത്താത്തതിനാല്‍  എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ കയറി ഭീഷണിപെടുത്തി കുട്ടികളെ ഇറക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി. ജില്ലാ ആശുപത്രി പരിസരത്തും അക്രമി സംഘമെത്തി പ്രിന്‍സിപ്പളിനെയും, മറ്റു അധ്യാപകരെയും അക്രമിച്ചു. ഓമ്‌നി വാനിലും, ബൈക്കിലുമായി ആയുധങ്ങളുമായാണ് സംഘംഅക്രമിക്കാന്‍ എത്തിയതെന്ന് അധ്യാപകര്‍ പറഞ്ഞു.കോളെജ് അധികൃതര്‍ തിരൂര്‍ പൊലീസില്‍ പരാതി നല്‍കി. എട്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss