|    Mar 23 Thu, 2017 3:52 am
FLASH NEWS

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികില്‍സ കുറയുന്നു

Published : 27th September 2016 | Posted By: SMR

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികില്‍സ കുറയുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. തിരൂരങ്ങാടിയുടെ സമീപപ്രദേശങ്ങള്‍ ഏറെ ആശ്രയിക്കുന്ന താലൂക്ക് ആശുപത്രിയില്‍ കിടത്തി ചികില്‍സ കുറയുമ്പോള്‍ സ്വകാര്യ ആശുപത്രികളിലും മറ്റും റഫര്‍ ചെയ്യപ്പെടുന്നവ വര്‍ധിക്കുന്നതായാണ് സൂചന.
ആഗസ്ത്  മാസത്തില്‍  ഇവിടെ ചികില്‍സ തേടിയെത്തിയവര്‍ 58,474 ആണെന്നിരിക്കെ ഇതിന് ആനുപാതികമായി കിടത്തി ചികില്‍സ ലഭ്യമായവര്‍ വെറും 795 രോഗികള്‍ മാത്രമാണ്. ജൂലൈ മാസത്തില്‍ 57,231 പേര്‍ ഒപിയില്‍ എത്തിയപ്പോള്‍ ഐപി പ്രവേശനം ലഭ്യമായവര്‍ 579 പേര്‍ മാത്രം. ഒരു ശതമാനം മാത്രം കിടത്തി ചികില്‍സ തേടുന്നതിന്റെ കാര്യകാരണങ്ങളാണ് ഔദ്യോഗിക തലത്തിലും ചര്‍ച്ചയാകുന്നത്. 15 ശതമാനം രോഗികള്‍ നിര്‍ബന്ധമായും കിടത്തി ചികില്‍സ നേടണമെന്നിരിക്കെയാണ് ഒരു ശതമാനം പേര്‍ക്ക് മാത്രം ഐപി ചികില്‍സ ലഭ്യമാകുന്നത്. ഐപി ചികില്‍സ ലഭ്യമായ രോഗികള്‍ ആശുപത്രിയില്‍ നിന്നു വിടുതല്‍ ആകുന്നത് വരെ ഒപിയില്‍ ആര് പരിശോധിക്കുന്നുവോ അവര്‍ തന്നെ ആദ്യാവസാനം വരെ രോഗിയുടെ പരിശോധനാ ഉത്തരവാദിത്വം ഏറ്റെടുക്കണം.
എന്നാല്‍, ഇതിന് മിക്ക ഡോക്ടര്‍മാരും വിമുഖത കാണിക്കുന്നതിനാല്‍ മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യപ്പെടുന്നത് വ്യാപകമാണ്. 34 സ്റ്റാഫ് നഴ്‌സുമാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ ഇവരുടെ ജോലി സാധ്യതകളും ആശങ്കയിലാണ്. മെച്ചപ്പെട്ട ചികില്‍സ ലഭ്യമാക്കി സാന്ത്വനം നല്‍കുന്ന മുഖം ഡോക്ടര്‍മാര്‍ സ്വീകരിച്ചാല്‍ തന്നെ രോഗികളെ താലൂക്ക് ആശുപത്രിയിലേക്ക് ആകര്‍ഷിക്കാനാകും.
എന്നാല്‍, സ്വകാര്യ ആശുപത്രികള്‍ തിരക്കിലമരുന്ന കാഴ്ച അനുദിനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയി ല്‍ ഡോക്ടര്‍മാര്‍ ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നത്.

(Visited 46 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക