|    Jul 21 Sat, 2018 7:21 pm
FLASH NEWS

തിരൂരങ്ങാടി ജനപക്ഷ വികസന സെമിനാര്‍

Published : 25th January 2017 | Posted By: fsq

 

തിരൂരങ്ങാടി : തിരൂരങ്ങാടി ജനപക്ഷ വികസനം കാംപയിനിന്റെ ഭാഗമായി തിരൂരങ്ങാടി നഗരസഭയില്‍ നടന്ന വികസന സെമിനാര്‍ സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടിയുടെ വികസനത്തിന് അബ്ദുറബ്ബ് നടത്തുന്ന കാംപയിന്‍ മാതൃകാപരമാണ്. ഇത്തരത്തില്‍ ജനങ്ങളെ സംഘടിപ്പിച്ച് വികസനം നടത്തിയാല്‍ പരാതികള്‍ കുറയുമെന്നും ഏകപക്ഷീയത ഒഴിവാകുമെന്നും അദ്ദേഹം പറഞ്ഞു. പി കെ അബ്ദുറബ്ബ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടിയുടെ സമഗ്ര വികസനത്തിനായി നഗരസഭയില്‍ നിന്നു ലഭിച്ച 200 ഓളം നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് മുന്‍ഗണനാ ലിസ്റ്റ് തയ്യാറാക്കി വികസനങ്ങള്‍ നടപ്പാക്കും. ശുദ്ധജല വിതരണത്തിനും കുടിവെള്ള ക്ഷാമത്തിനും കൃഷിക്കുമാണ് ഏറെയും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുള്ളത്. സെമിനാറില്‍ നഗരസഭാധ്യക്ഷ കെ ടി റഹീദ, എം അബ്ദുറഹ്മാന്‍ കുട്ടി, ഇഖ്ബാല്‍ കല്ലുങ്ങല്‍, വി വി അബു, ഉള്ളാട്ട് റസിയ, സി പി ഹബീബ, സി പി സുഹ്‌റാബി, വി ടി കോയ, യു കെ മുസ്തഫ, എം മുഹമ്മദ് കുട്ടി മുന്‍ഷി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss