|    Oct 19 Fri, 2018 7:51 am
FLASH NEWS

തിരൂരങ്ങാടിയില്‍ 310 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍

Published : 15th September 2017 | Posted By: fsq

 

തിരൂരങ്ങാടി: 310 കുപ്പി വിദേശമദ്യവുമായി അന്യസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയതു.  ഒഡീഷ്യ കോറാപുട്ട് ജില്ലയിലെ ചന്ദ്രകൊറയുടെ മകന്‍ മനോഹര്‍ (22)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ്‌ചെയ്തത്.  വെളിമുക്ക്  പാലയ്ക്കലുള്ള ഇയാള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ് ഇന്നലെ (വ്യാഴം)  ഉച്ചയ്ക്ക് 2.30 നാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം തിരൂരങ്ങാടി പൊലീസ്  പരിശോധന നടത്തിയത്. കൂലിപ്പണിക്കാരനായ ഇയാള്‍  മാഹി, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നും  കൊണ്ടുവരുന്ന മദ്യം താമസസ്ഥലത്തുവെച്ച് അന്യസംസ്ഥാനക്കാര്‍ക്കിടയിലും മലയാളികള്‍ക്കിടയിലും വിറ്റഴിക്കുകയാണ്  ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. കുറഞ്ഞ വിലക്ക് വാങ്ങുന്ന  മദ്യക്കുപ്പി ഇരട്ടിയിലധികം വിലക്കാണ്  വില്‍പ്പന നടത്തുന്നത്. എസ്.ഐ വിശ്വനാഥന്‍ കാരയില്‍ ,  എ.എസ്.ഐ അബ്ദുല്‍ അസീസ്, സി.പി.ഒമാരായ   മുഹമ്മദ് മുസ്തഫ , റഫീഖ്,  വിനോദ്കുമാര്‍, റഹീം എന്നിവര്‍  പരിശോധനയില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss