|    Aug 17 Fri, 2018 11:20 pm
FLASH NEWS

തിരൂരങ്ങാടിയില്‍ വീണ്ടും മോഷണം;11 പവനോളം സ്വര്‍ണാഭരണം കവര്‍ന്നു

Published : 2nd February 2018 | Posted By: kasim kzm

തിരൂരങ്ങാടി: തിരൂരങ്ങാടിയില്‍ മോഷണം.യുവതിയുടെയും കുഞ്ഞിന്റെയും 11  പവനോളം സ്വര്‍ണാഭരണം  കവര്‍ന്നു. തിരൂരങ്ങാടി താഴെച്ചിനയിലെ ഇല്ലിക്കല്‍ മുഹമ്മദ് ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്. മുഹമ്മദ് ഹാജിയുടെ മരുമകളുടേയും കുഞ്ഞിന്റെയും സ്വര്‍ണാഭരണങ്ങളാണ് മോഷ്ടിച്ചത്. അടുക്കള വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മുറിയില്‍ ഉറങ്ങി കിടന്നവരുടെ ദേഹത്ത് നിന്നും ആഭരണങ്ങള്‍ കവരുകയായിരുന്നു. പാദസരം, ബ്രേസ്‌ലെറ്റ്, അരഞ്ഞാണം,ചെയിന്‍, വള എന്നിവയാണ് നഷ്ടപ്പെട്ടത്. പേഴ്‌സില്‍ നിന്നും 700 രൂപയും മോഷ്ടിച്ചിട്ടുണ്ട്. വീട്ടുകാര്‍ പുലര്‍ച്ചെ നാലരയോടെ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. തിരൂരങ്ങാടി പോലിസ്, മലപ്പുറത്ത് നിന്നും വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss