|    May 23 Tue, 2017 12:22 pm
FLASH NEWS

തിരുവോണ നാളില്‍ പട്ടിണി സമരം

Published : 16th September 2016 | Posted By: SMR

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബീവറേജസിന് മുമ്പില്‍ നടക്കുന്ന ആദിവാസി അമ്മമാരുടെ സമരത്തില്‍ സ്ഥലം എം എല്‍ എ ഇടപെടണമെന്ന് കേരളമദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സിക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍മാസ്റ്റര്‍ ആവശ്യപ്പെട്ടു. തിരുവോണ നാളില്‍ ഔട്‌ലറ്റിന്‍ മുന്നില്‍ നടത്തിയ പട്ടിണി സമരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നുഅദ്ദേഹം. ആദിവാസി സമൂഹത്തിന്റെ സര്‍വ്വനാശത്തിന് ഇടവരുത്തുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാകലക്ടര്‍ അടപ്പിച്ച മദ്യഷാപ്പാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ച് തുറന്നത്. സര്‍ക്കാര്‍ ഓണത്തിന് മുമ്പ് നല്‍കിയ ക്ഷേമപെന്‍ഷനുകളില്‍ നല്ലൊരുവിഹിതം ബീവറേജുകളിലൂടെ സര്‍ക്കാരിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളി ല്‍ ആദിവാസികള്‍ പ്രായഭേദമന്യേ കൂട്ടാമായി ബീവറേജസിന് മുന്നില്‍ ക്യൂനില്‍ക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന ബോധവല്‍ക്കരണം ലക്ഷ്യം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനസമിതി വൈസ് പ്രസിഡന്റ് ഫാദര്‍ വര്‍ഗ്ഗീസ് മുഴുത്തേറ്റ് ഉദ്ഘാടനം ചെയ്തു. പി ജെ ജോണ്‍, മാത്യുകാട്ടറത്ത്, ഡോ. പി ലക്ഷമണന്‍, ടി ഖാലിദ്, വെള്ളസോമന്‍, മാക്കപയ്യമ്പള്ളി, വനജ വി, ഗഫൂര്‍, പി എ ജയിംസ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day