|    Sep 25 Tue, 2018 2:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

തിരുവോണ ദിനത്തിലും യാത്രക്കാരെ വലച്ച് റെയില്‍വേ; 21 തീവണ്ടികള്‍ റദ്ദാക്കി

Published : 25th August 2018 | Posted By: kasim kzm

കൊച്ചി: തിരുവോണദിവസമായ ഇന്നും യാത്രക്കാരെ വലച്ച് വീണ്ടും റെയില്‍വേ. പാസഞ്ചര്‍, മെമു അടക്കം 21 തീവണ്ടികള്‍ ഇന്ന് റദ്ദുചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രാക്കുകളുടെ അറ്റകുറ്റപ്പണികളുടെ ഭാഗമായിട്ടാണ് തീവണ്ടികള്‍ റദ്ദുചെയ്തതെന്നാണ് റെയില്‍വേയുടെ വിശദീകരണം.
കോച്ചുകള്‍ ഇല്ലെന്ന് പറഞ്ഞ് ഇന്നലെ 19 തീവണ്ടികള്‍ റദ്ദുചെയ്തിരുന്നു. 56334ാം നമ്പര്‍ കൊല്ലം-പുനലൂര്‍ പാസഞ്ചര്‍, 56333ാം നമ്പര്‍ പുനലൂര്‍-കൊല്ലം പാസഞ്ചര്‍, 56335ാം നമ്പര്‍ സെങ്കോട്ട-കൊല്ലം പാസഞ്ചര്‍, 56336ാം നമ്പര്‍ കൊല്ലം-സെങ്കോട്ട പാസഞ്ചര്‍, 56366ാം നമ്പര്‍ പുനലൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56365ാം നമ്പര്‍ ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, 56377ാം നമ്പര്‍ ആലപ്പുഴ-കായംകുളം പാസഞ്ചര്‍, 56378ാം കായംകുളം-ആലപ്പുഴ പാസഞ്ചര്‍, 56373ാം നമ്പര്‍ ഗുരുവായര്‍-തൃശൂര്‍ പാസഞ്ചര്‍, 56374ാം നമ്പര്‍ തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56043ാം നമ്പര്‍ ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, 56044ാം നമ്പര്‍ തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, 56393ാം നമ്പര്‍ കോട്ടയം-കൊല്ലം പാസഞ്ചര്‍, 56394ാം നമ്പര്‍ കൊല്ലം-കോട്ടയം പാസഞ്ചര്‍, 56387ാം നമ്പര്‍ കോട്ടയം വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍, 56388 കോട്ടയം വഴിയുള്ള കായംകുളം-എറണാകുളം പാസഞ്ചര്‍ എന്നീ തീവണ്ടികളും 66307ാം നമ്പര്‍ കോട്ടയം വഴിയുള്ള എറണാകുളം കൊല്ലം മെമു, 66308ാം നമ്പര്‍ കോട്ടയം വഴിയുള്ള കൊല്ലം-എറണാകുളം മെമു, 66302ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു, 66303ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള കൊല്ലം-എറണാകുളം മെമു, 66309ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു, 66310ാം നമ്പര്‍ ആലപ്പുഴ വഴിയുള്ള കൊല്ലം-ആലപ്പുഴ മെമു എന്നീ തീവണ്ടികളുമാണ് റദ്ദാക്കിയിരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss