|    Oct 22 Sun, 2017 1:13 am
Home   >  Todays Paper  >  Page 4  >  

തിരുവോണനാളില്‍ ശബരിമലയില്‍ ഭക്തജനത്തിരക്ക്

Published : 16th September 2016 | Posted By: SMR

ശബരിമല: തിരുവോണനാളില്‍ അയ്യപ്പദര്‍ശനത്തിനായി ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്. തിരുവോണപ്പുലരിയില്‍ ദര്‍ശനം നടത്താന്‍ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ ഒഴുകിയെത്തി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും ധാരാളം തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തിയിരുന്നു. പൂജകള്‍ക്കു തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി എസ് ഇ ശങ്കരന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. സന്നിധാനത്ത് തിരുവോണസദ്യയും നടന്നു. ഓണപ്പൂജകള്‍ ഇന്നു സമാപിക്കും. നാളെ മുതല്‍ കന്നിമാസ പൂജകള്‍ ആരംഭിക്കും. അഞ്ചുദിവസത്തെ കന്നിമാസ പൂജയ്ക്കു ശേഷം 21നു നട അടയ്ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക