|    Feb 19 Mon, 2018 1:43 am
FLASH NEWS

തിരുവള്ളൂര്‍ ടൗണിലെ മോഷണം : ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Published : 10th January 2017 | Posted By: fsq

 

വടകര: തിരുവള്ളൂര്‍ ടൗണിലെ കടകളില്‍ കഴിഞ്ഞ ആഴ്ച മോഷണം നടത്തിയ ബംഗാള്‍ സ്വദേശിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശിയും തിരുവള്ളൂര്‍ ടൗണിലെ ഫാസ്റ്റ്ഫുഡ് കടയിലെ തൊഴിലാളിയുമായ ജുല്‍മത്ത് സാഹ(37)യെയാണ് പോലിസ് വടകര എസ്‌ഐ പി കെ ജിജീഷിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പിടികൂടിയത്.ടൗണിലെ സൂപ്പര്‍ മാര്‍ക്കറ്റ്, ലൈഫ് ലൈന്‍ മെഡിക്കല്‍ ഷോപ്പ്, സ്റ്റീല്‍പാലസ് സിമന്റ്‌സ് എന്നിവിടങ്ങളിലാണ് പ്രതി മോഷണം നടത്തിയത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് മുപ്പതിനായിരം രൂപയും മെഡിക്കല്‍ ഷോപ്പില്‍ നിന്ന് പന്ത്രണ്ടായിരം രൂപയും സിമന്റ് കടയില്‍ നിന്ന് ആറായിരം രൂപയും മോഷണം പോയിരുന്നു. ടൗണിലെ ചിക്കന്‍ഹട്ട് എന്ന ഫാസ്റ്റ്ഫുഡ് കടയില്‍ ഷവര്‍മ്മ മേക്കറാണ് ജുല്‍മത്ത് സാഹ. മോഷണം നടത്തിയ ദിവസം  നാട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇയാള്‍ ജോലിക്ക് നില്‍ക്കുന്ന കടയില്‍ നിന്ന് പോയത്. സൂപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവിയില്‍ ജുല്‍മത്ത് സാഹയുടെ ദൃശ്യം പതിഞ്ഞതിനെ തുടര്‍ന്നാണ് ഇയാളാണ് മോഷണം നടത്തിയതെന്ന വിവരം പോലി സിന് ലഭിച്ചത്. ബംഗാളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് കാഞ്ഞങ്ങാട്ടെ സുഹൃത്തിനടുത്തേക്കാണ് ഇയാള്‍ പൊയത്. അന്വേഷണം സജീവമായി നടക്കുന്ന വിവരമറിയാതെ വടകര റെയില്‍വേ സ്റ്റേഷനിലെത്തിയ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss