|    Jul 24 Mon, 2017 2:11 pm

തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ വെള്ളക്കെട്ട്; നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിക്കും

Published : 4th July 2016 | Posted By: SMR

വടകര: തിരുവള്ളൂര്‍ ആയഞ്ചേരി റോഡില്‍ അയ്യന വയലിനു സമീപം വെള്ളക്കെടുകാരണം നാട്ടുകാര്‍ ദുരിതത്തില്‍. തിരുവള്ളൂര്‍ ഹൈസ്‌കൂള്‍, ഗവ. യുപി സ്‌കൂള്‍, ശാന്തിനികേതന്‍ എല്‍പി, നോര്‍ത്ത് എല്‍പി സ്‌കൂള്‍ എന്നിവയടക്കമുള്ള സ്‌കൂളുകളിലേക്കു പോകുന്ന ചെറിയ കുട്ടികളടക്കം ഇതുകാരണം ബുദ്ധിമുട്ടുകയാണ്.
തിരുവള്ളൂരില്‍ നിന്നും കാഞ്ഞിരാട്ടുതറ ഗവ. ആശുപത്രിയിലേക്ക് പോകുന്ന വഴിയും ഇതാണ്.
വെള്ളക്കെട്ടുകാരണം വാഹനങ്ങളുടെ എന്‍ജിന്‍ കേടാവുന്നതും നിത്യസംഭവമാണ്. ഇതുകാരണം പല വാഹനങ്ങളും ഇതുവഴി യാത്രചെയ്യാന്‍ മടിക്കുന്നതും രോഗികള്‍ ഉള്‍പെടെയുള്ളവര്‍ക്ക് ദുരിതമാവുകയാണ്. വെള്ളം കടന്നുപോകുന്ന വഴി യില്‍ സ്വകാര്യ വ്യക്തി മതില്‍ കെട്ടിയതു കാരണമാണ് വെള്ളക്കെട്ടുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.
തിരുവള്ളൂര്‍ പഞ്ചായത്തിലും പി ഡബ്ല്യൂഡി ഓഫിസിലും നിരവധി തവണ പരാതി നല്‍കിയിട്ടും ഒരു ഫലവുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ഇതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക