|    Sep 25 Tue, 2018 2:57 am
FLASH NEWS

തിരുവള്ളൂരില്‍ തുരുത്ത് രൂപപ്പെട്ടു

Published : 19th August 2018 | Posted By: kasim kzm

വടകര: കനത്ത മഴയില്‍ ഒഴുകിയെത്തിയത് തുരുത്ത് പ്രദേശം. തിരുവള്ളൂര്‍ പെട്രോള്‍ പമ്പിനു സമീപം ചേനംകുഴിയിലാണ് തുരുത്ത് പ്രത്യക്ഷപ്പെട്ടത്. നാലു സെന്റ് വിസ്താരമെങ്കിലും തുരുത്തിനുണ്ട്. വയല്‍പ്രദേശമായ ഇവിടെ കനത്ത ജലപ്രവാഹമാണ്.
പുഴയില്‍ നിന്നും കനാലില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളത്തോടൊപ്പമാണ് മണ്ണും പുല്ലുമുള്ള തുരുത്തും എത്തിപ്പെട്ടത്. ഇത് ഇവിടെയുള്ള ഓവുപാലത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത് കണ്ട് നിരവധി പേരാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss