|    Dec 15 Fri, 2017 12:14 am
FLASH NEWS

തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ സിമന്റ് യാര്‍ഡ് മാറ്റി സ്ഥാപിക്കണം

Published : 10th November 2016 | Posted By: SMR

പത്തനംതിട്ട: തിരുവല്ല ഗുഡ്‌സ് യാര്‍ഡില്‍ സിമന്റ് പൊടി സമീപ പ്രദേശത്തെ ജനജീവിതം ദുസ്സഹമാക്കുന്നതായി ജനകീയ പ്രതിരോധ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഈക്കാര്യം ആവശ്യപ്പെട്ട് നാളെ രാവിലെ ഒമ്പതിന് തിരുവല്ല എസ്‌സി ജങ്ഷനില്‍ നിന്നും റയില്‍വേ സ്‌റ്റേഷനിലേക്ക് പ്രതിഷേധ റാലിയും തുടര്‍ന്ന് ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ്, കണ്‍വീനര്‍ പ്രഫ. ജേക്കബ് കുര്യന്‍, പ്രസിഡന്റ് വി എം മത്തായി, ഷാജി തിരുവല്ല, ഡോ. ഫിലിപ്പ് മാത്യു, അല്കാണ്ടര്‍ കെ ശാമുവേല്‍, പ്രഫ. ഏബ്രഹാം മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗീവര്‍ഗീസ് മാര്‍ കുറീലോസ് മെത്രാപോലീത്ത മാര്‍ച്ച്  ഉദ്ഘാടനം ചെയ്യും. എന്നാല്‍ യാര്‍ഡിന്റെ പ്രവര്‍ത്തനം തിരുവല്ലയില്‍ നിന്നും മാറ്റണമെന്ന അഭിപ്രായത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനും ആന്റോ ആന്റണി എംപിക്കും വിത്യസ്ഥ അഭിപ്രായമുള്ളതായുള്ള വാര്‍ത്തകളും പുറത്തു വന്നിട്ടുണ്ട്. ജനകീയ പ്രതിരോധ സമിതിയുടെ ആരോപണം റെയില്‍വേ അധികൃതര്‍ തള്ളി. കോടതിയും മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്‍കിയ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചാണ് യാര്‍ഡ് പ്രവര്‍ത്തിക്കുന്നതെന്നും മറിച്ച് പുറത്തുവരുന്ന വര്‍ത്തകള്‍ സ്‌റ്റേഷന്‍ വികസനം അട്ടിമറിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന കുപ്രചരണങ്ങളുടെ ഭാഗമാണെമന്നും റെയില്‍വേ വ്യക്തമാക്കി. പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി 2015 മാര്‍ച്ചില്‍ നിര്‍ത്തിവച്ച യാര്‍ഡിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക