|    Jan 17 Tue, 2017 10:57 pm
FLASH NEWS

തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ ആഗോള നിലവാരത്തില്‍ പുനര്‍നിര്‍മിക്കാന്‍ കേന്ദ്ര തീരുമാനം

Published : 17th July 2016 | Posted By: SMR

തിരുവല്ല: തിരുവല്ല റെയില്‍വേ സ്‌റ്റേഷന്‍ സ്വകാര്യ പങ്കാളിത്തത്തോടെ പിപിപി മോഡലില്‍ ആഗോള നിലവാരത്തില്‍ പുനര്‍നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായും ഈ പദ്ധതി നടപ്പാക്കുന്നതിനായി കഴിഞ്ഞ ആറു വര്‍ഷക്കാലമായി ജനപ്രതിനിധി എന്ന നിലയില്‍ താന്‍ നടത്തിയ ശ്രമം ഫലംകണ്ടതായും ആന്റോ ആന്റണി എംപി പറഞ്ഞു. ിരുവല്ല റസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് ംസാരിക്കുകയായിരുന്നു അദ്ദേഹം.
2010 ജൂലൈ നാലിന് അന്നത്തെ റെയില്‍വേ മന്ത്രിമ മാതാ ബാനര്‍ജി ഈ പദ്ധതിയെക്കുറിച്ച് നിര്‍ദേശം സമര്‍പ്പിച്ചു. റെയില്‍വേയ്ക്ക് പണം മുടക്കില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ ആഗോള നിലവാരത്തില്‍ പുനര്‍നിര്‍മിക്കുകയും അതിലൂടെ വര്‍ധിച്ച വരുമാനവും ജനങ്ങള്‍ക്ക് മികച്ച സേവനവും ലഭിക്കുന്ന പദ്ധതിയാകയാല്‍ 2010 സെപ്തംമ്പര്‍ 16ന് മമതാ ബാനര്‍ജി ആര്‍.എല്‍.ഡി.എയില്‍ ഇത് സംബന്ധമായ പവര്‍ പോയന്റ് പ്രസന്റേഷന്‍ നടത്തി. റയില്‍വേ ബോര്‍ഡ് ഇര്‍കോണ്‍ എന്ന ഏജന്‍സിയെ ഫീസിബിലിറ്റി സ്റ്റഡി ക്കായി ചുമതലപ്പെടുത്തി.
എന്നാല്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലായിരുന്നു. വീണ്ടും മന്ത്രിക്ക് ഈ സംബന്ധിച്ച് നിവേദനം നല്‍കിയതോടെ സഹമന്ത്രി ഇ ഹമ്മദിനോട് ഫി സിബിലിറ്റി പരിശോധിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. സഹമന്ത്രിയുടെ റിപോര്‍ട്ട് പദ്ധതിക്ക് അനുകൂലമായിരുന്നു.
തുടര്‍ന്ന് 2011 ജനുവരി 13ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിവേക് സഹായിയുടെ ചേമ്പറില്‍ ബോര്‍ഡ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ പവര്‍ പോയന്റ് പ്രസ് സ്‌റ്റേഷന്‍ നടന്നു. വേള്‍ഡ് ക്ലാസ്സ്‌റ്റേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.കെ.അഗര്‍വാളിനെ ഇത് സംബന്ധമായ അനന്തര നടപടികള്‍ക്ക് ചുമതലപ്പെടുത്തി. പിന്നീട് ബോര്‍ഡ് ചെയര്‍മാനും എന്‍ജിനീയര്‍ പി.പി.മാന്ദ്രയും പദ്ധതിക്ക് പച്ചക്കൊടി കാട്ടി. 2012ല്‍ റയില്‍വേ ബോര്‍ഡ് ഡവലപ്പ്‌മെന്റ് അതോറിറ്റിയുടെ ഓഫീസേഴ്‌സ് ടീം തിരുവല്ല സ്‌റ്റേഷന്‍ സന്ദര്‍ശിച്ച് പഠനം നടത്തി അനുകൂല റിപോര്‍ട്ട് നല്‍കി. 012 നവംബറില്‍ റയില്‍വേ ബോര്‍ഡ് അഡ്വൈസര്‍ ജെ.കെ.ജാഗി തിരുവല്ലയില്‍ നേരിട്ടെത്തി പരിശോധന നടത്തുകയും പി.പി.പി മോഡല്‍ തിരുവല്ല റയില്‍വേ സ്‌റ്റേഷനില്‍ ലാഭകരമായിരിക്കുമെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.
പദ്ധതിയുമായി മുന്നോട്ടു പോകണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണെന്നുള്ള മെമ്പര്‍ എഞ്ചിനീയറുടെ നിര്‍ദ്ദേശത്തോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് നിവേദനം നല്‍കി. ഇതോടെ 2012 ഡിസംബറില്‍ റയില്‍വേയുടെ സ്ഥലം പി.പി.പിയ്ക്ക് വിനിയോഗിക്കുന്നതിന് മന്ത്രിസഭാ തീരുമാനവും ഉണ്ടായി.പിന്നീട് റയില്‍വേ സ്ട്രറ്റഷന്‍സ് ഡവലപ്‌മെന്റ് കോര്‍പ് റേഷന്‍ വേള്‍ഡ് ക്ലാസ് ആയി ഉയര്‍ത്താവുന്നതാണെന്ന് റിപോര്‍ട്ട് നല്‍കി.
ഒടുവില്‍ സ്വകാര്യ പങ്കാളിത്തത്തിന്റെ വിഷയത്തില്‍ സുപ്രീം കോടതി അനുകൂല നിലപാട് സ്വീകരിച്ചതോടെ കേന്ദ്ര മന്ത്രിസഭ പദ്ധതി നടത്തിപ്പിന് അന്തിമ തീരുമാനവും കൈക്കൊണ്ടു. യു.പി.എ സര്‍ക്കാരിന്റെ കാലഘട്ടത്തിലാണ് ഇത്രയും കാര്യങ്ങള്‍ നടന്നതെന്ന് എം.പി പറഞ്ഞു.
2015 ആഗസ്റ്റ് 15 ന് ഇപ്പോഴത്തെ റയില്‍വേ മന്ത്രി സപരേഷ് പ്രഭുവിന് ഇത് സംബന്ധമായ വിശദാംശങ്ങള്‍ കാട്ടി കത്ത് നല്‍കിയതോടെ പി.പി.പി പദ്ധതി നടപ്പാക്കുന്നതിലേക്ക് തെരഞ്ഞെടുത്ത റയില്‍വേ സ്‌റ്റേഷനുകളില്‍ തിരുവല്ലയും ഉള്‍പ്പെടുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക