|    Dec 18 Mon, 2017 12:45 pm

തിരുവല്ല റവന്യൂ ടവര്‍ പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ല

Published : 29th October 2017 | Posted By: fsq

 

തിരുവല്ല: സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെ പ്രവര്‍ത്തിക്കുന്ന റവന്യൂ ടവറിന്റ പരിസരത്ത് തുരുമ്പടിച്ച വാഹനങ്ങള്‍ കുന്നുകൂടി കിടക്കുന്നത് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു. റവന്യൂ, പോലിസ്, എക്‌സൈസ്, മോട്ടോര്‍ വാഹനം തുടങ്ങിയ വിവിധ വകുപ്പുകള്‍ വിവിധ കേസുകള്‍ ചുമത്തി പിടിച്ചെടുത്ത വാഹനങ്ങളാണ് ടവറിന്റെ പരിസരത്ത് ഉപേക്ഷിച്ചിട്ടുള്ളത്. ഇവയൊക്കെ മഴയത്തും, വെയിലത്തും കിടന്ന് പഴകി തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുമാണ്. റവന്യൂ ടവറിലെത്തുന്ന ആവശ്യക്കാര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാതെ കുഴയുകയുമാണ്. ഇതു കാരണം പലരും വാഹനങ്ങള്‍ പോലീസ് സ്‌റ്റേഷന്‍ റോഡിലും, കോടതി റോഡിലും പാര്‍ക്ക് ചെയ്യുന്നതോടെ ഗതാഗത കുരുക്കും പതിവാകുന്നു.കോടതി, വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, വക്കീല്‍ ഓഫിസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പടെ നൂറിലധികം സ്ഥാപനങ്ങള്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്നു. കേരള ഹൗസിങ് ബോര്‍ഡാണ് ടവര്‍ നിര്‍മ്മിച്ച് സ്ഥാപനങ്ങള്‍ക്കൊക്കെ വാടകയ്ക്ക് നല്‍കിയിട്ടുള്ളത്. ടവര്‍പരിസരത്ത് അലസമായി ഇട്ടിട്ടുള്ള വാഹനങ്ങളൊക്കെ നീക്കം ചെയ്യണമെന്ന് ഹൗസിങ് ബോര്‍ഡ് വകുപുമേധാവികളോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ദിവസേന വാഹനങ്ങളുടെ എണ്ണം പെരുകി വരികയാണ്. വര്‍ഷങ്ങളായി മാലിന്യ കൂമ്പാരമായി ടവര്‍ പരിസരത്ത് കിടക്കുന്ന ഈ വാഹനങ്ങള്‍ക്കിടയില്‍ കാടും, വള്ളി ചെടികളും വളര്‍ന്നു പന്തലിച്ചതോടെ ഇഴജന്തുക്കളുടെ വാസവും ഏറിയിരിക്കുന്നു. ഈ ഭാഗങ്ങളിലൂടെ ജനങ്ങള്‍ ഭീതിയോടെ യാണ് നടന്നു നീങ്ങുന്നതും. ഇരുട്ടാകുന്നതോടെ ഇഴജന്തുക്കളുടെ വിഹാരമായി മാറിയിട്ടുള്ള റവന്യൂ ടവര്‍ പരിസരത്ത് സെക്യൂരിറ്റി ജോലിയിക്കാരും ഭീതിയിലാണ്.  ദ്രവിച്ച വാഹനങ്ങളൊക്കെ  വേഗം നീക്കം ചെയ്യാനുള്ള നടപടി ബന്ധപ്പെട്ട അധികൃതരുടെരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നുള്ള ആവശ്യം ശക്തമായിരിക്കയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss