|    Jul 18 Wed, 2018 8:09 pm
FLASH NEWS

തിരുവല്ല – മാവേലിക്കര റോഡ്അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published : 14th September 2017 | Posted By: fsq

 

ആലപ്പുഴ:  തിരുവല്ല മുതല്‍ മാവേലിക്കര വരെയുള്ള റോഡില്‍ കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.    റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഗര്‍ത്തങ്ങള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  അതോടൊപ്പം റോഡും റോഡിന്റെ സൈഡും തമ്മിലുള്ള വ്യത്യാസം കുറച്ച് ഒരേ നിരപ്പാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു.    റോഡിന്റെ എസ് വളവുകളില്‍ ഹമ്പുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.  റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉണ്ടാവുന്ന റോഡിലെ കുഴികളും മറ്റ് റിപ്പയര്‍ ജോലികളും കരാറുകാരെ കൊണ്ട് സമയബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കായംകുളം-തിരുവല്ല പാതയില്‍ കെഎസ്റ്റിപി നിര്‍മിച്ച റോഡുകള്‍ ടാറിളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുവെന്നാരോപിച്ച് ബി ജയകുമാര്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.  കുഴികള്‍ സമയബന്ധിതമായി നികത്തുന്നുണ്ടെന്ന് കെഎസ്റ്റിപി യുടെ റിേപാര്‍ട്ടില്‍ പറയുന്നു.  ജല അതോറിറ്റിയുടെ പൈപ്പിലുണ്ടാവുന്ന ലീക്ക് അടയ്ക്കാത്തത് കാരണമാണ് പല സ്ഥലത്തും കുഴികള്‍ രൂപപ്പെടുന്നതെന്നും റിേപാര്‍ട്ടില്‍ പറയുന്നു.    പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും കെഎസ്റ്റിപി ചീഫ് എന്‍ജിനീയര്‍ക്കുമാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss