|    Oct 24 Wed, 2018 3:57 am
FLASH NEWS

തിരുവല്ല-കുമ്പഴ റോഡില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംവിധാനം: വീണ ജോര്‍ജ്

Published : 16th September 2017 | Posted By: fsq

 

പത്തനംതിട്ട: സ്ഥിരമായി അപകടം നടക്കുന്ന തിരുവല്ല-കുമ്പഴ റോഡില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി 22 ലക്ഷം അനുവദിച്ചിട്ടുണ്ടെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. റിഫഌക്ടറുകള്‍, സ്പീഡ് ബ്രേക്കറുകള്‍, വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങള്‍ കാണുന്ന കണ്ണാടികള്‍, കാമറകള്‍ തുടങ്ങിയവ സ്ഥാപിക്കും. ഏതൊക്കെ സ്ഥലങ്ങളില്‍ വേഗ നിയന്ത്രണം വേണമെന്ന് പരിശോധിക്കും. ടികെ റോഡ് ഉന്നത നിലവാരത്തില്‍ നവീകരിച്ചപ്പോള്‍ വേഗ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നില്ല. ഇതു മൂലം വാഹനങ്ങള്‍ അമിത വേഗതിയില്‍ പായുകയും അപകടങ്ങളുണ്ടാവുകയും ചെയ്യുന്നു. കഴഞ്ഞ ദിവസം അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് ടൂറിസ്റ്റ് ബസിലിടിച്ച് മറിഞ്ഞ് കാറിലുണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചിരുന്നു. ചുരളിക്കോട്, വാര്യാപുരം വളവ്. ശാലേം ജങ്ഷന്‍, ഇലന്തൂര്‍, പരിയാരം എന്നിവിടങ്ങളില്‍ അപകടങ്ങള്‍ പതിവായിട്ടുണ്ട്. റോഡ് നവീകരണം ശാസ്ത്രീയമായ രീതിയില്‍ പൂര്‍ത്തിയാക്കാതിരുന്നതാണ് അപകടങ്ങള്‍ക്കു കാരണമെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. റോഡിന്റെ ടാറിങ്് കഴിഞ്ഞ് വശങ്ങളിലേക്ക് വന്‍ താഴ്ചയുളളത് നികത്താതിരുന്നതിനാല്‍ വാഹനങ്ങള്‍ വശങ്ങളിലേക്ക് മറിയുകയും ചെയ്യുന്നു. വേഗ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുളള ചുമതല പൊതുമരാമത്ത് റോഡ് വിഭാഗത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss