|    Oct 20 Fri, 2017 11:41 pm
FLASH NEWS

തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന്

Published : 20th October 2016 | Posted By: SMR

പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് സഹകരണ ബാങ്കില്‍ ഭരണസമിതി അംഗങ്ങളേയും വീട്ടുകാരേയും മാത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക പ്രകാരമുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് റിട്ടയര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാങ്ക് പൊതുയോഗങ്ങളില്‍ പങ്കെടുത്ത സജീവ അംഗങ്ങളില്‍ ഭൂരിഭാഗം പേരേയും ഉള്‍പ്പെടുത്താതെ 611 പേര്‍ അടങ്ങിയ കരട് വോട്ടര്‍ പട്ടികയാണ് ആദ്യം പ്രസിദ്ധീകരിച്ചത് .ഭരണ സമിതി അംഗങ്ങളും വീട്ടുകാരും മാത്രമുള്ള 28 പേര്‍ അടങ്ങിയ അന്തിമ വോട്ടര്‍ പട്ടികയും പ്രസിദ്ധീകരിച്ചിരിക്കയാണ് പൊതുയോഗത്തില്‍ ആവശ്യമായ കുറഞ്ഞ ഹാജരായ 50 പേരില്‍ താഴെയുള്ള വോട്ടര്‍ പട്ടിക പ്രകാരമുള്ള തിരഞ്ഞെടുപ്പ് റദ്ദാക്കണം.   കോടതി അലക്ഷ്യ നടപടികള്‍ നേരിടുന്ന ബാങ്ക് പ്രസിഡന്റിനെയും ഭരണസമിതി യേയും അയോഗ്യരാക്കുക,പ്രൊവിഡന്റ് ഫണ്ട് അടയ്ക്കാതെ തിരിമറി നടത്തിയ ഭരണസമിതിയെ അയോഗ്യമാക്കുക, വിരമിച്ച ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.  വൈസ് പ്രസിഡന്റ്് കെ കെ രാമചന്ദ്രപ്പണിക്കര്‍, സെക്രട്ടറി പി എസ് ശിവാനന്ദന്‍          ചെട്ടിയാര്‍, കെ ശ്രീകുമാരി പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക