|    Nov 19 Sun, 2017 5:54 pm
FLASH NEWS

തിരുവല്ലയില്‍ സ്വയംനിയന്ത്രിത തെരുവുവിളക്ക് പദ്ധതി

Published : 10th July 2016 | Posted By: SMR

തിരുവല്ല: കേന്ദ്രാവിഷ്‌കൃത പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന തെരുവ് വിളക്കുകളുടെ പ്രവര്‍ത്തനം തിരുവല്ല, തോട്ടഭാഗം, മണിപ്പുഴ വൈദ്യുതി സെക്ഷനുകളില്‍ പ്രാവര്‍ത്തികമാക്കാന്‍ നടപടിക്ക് നീക്കം. ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോള്‍ എന്ന ഇലക്ട്രോണിക് ഉപകരണം ഉപയോഗിച്ച് പരാശ്രയം കൂടാതെ സമയക്രമത്തില്‍ തെരുവ് വിളക്കുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതോടെ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കുവാന്‍ ഫ്യൂസിന്റെ ആവശ്യം വരുന്നില്ല. വൈകീട്ട് ലൈറ്റുകള്‍ തനിയെ പ്രകാശിക്കുകയും, രാവിലെ ഓഫാകുകയും ചെയ്യും.
ട്രാന്‍സ്‌ഫോര്‍മര്‍ കേന്ദ്രീകരിച്ചാണ് ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോള്‍ സ്ഥാപിക്കുക. ഇതോടെ വോള്‍ട്ടേജ് വ്യതിയാനം, ഷോര്‍ട്ട് സര്‍ക്യൂട്ട്, ഇടിമിന്നല്‍ എന്നിവയെ തുടര്‍ന്ന് സംഭവിക്കുന്ന തകരാറുകള്‍ ഒഴിവാക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത് കൂടാതെ കൃത്യ സമയത്ത് തന്നെ തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാനും കൃത്യ സമയത്ത് ഓഫാകുന്നതിനാല്‍ വൈദ്യുതി പാഴാകാതിരിക്കാനും സംവിധാനമാകും. ഇതിനു ശേഷം ഇതോടൊപ്പം മീറ്റര്‍ ഘടിപ്പിക്കുവാനും ലക്ഷ്യമിടുന്നു.
മീറ്റര്‍ റീഡിങിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും കൃത്യമായ വൈദ്യുതി ചാര്‍ജ്ജ് ഈടാക്കാനും കഴിയും കാവുംഭാഗം വൈദ്യുതി സെക്ഷന്റെ കീഴിലുള്ള പെരിങ്ങര, നെടുമ്പ്രം ഗ്രാമ പഞ്ചായത്തുകളിലാണ് പുതിയ ഉപകരണം സ്ഥാപിക്കാന്‍ നടപടി ആരംഭിച്ചത്. വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഇതിനായി പഞ്ചായത്ത് അധികൃതരുമായി ചര്‍ച്ച നടത്തി. ഈ രണ്ട് പഞ്ചായത്തുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ മണിപ്പുഴ സെക്ഷന്‍ ഓഫിസില്‍ എത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ ഇവ സ്ഥാപിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക